വിള്ളല്‍; വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോണ്‍ സര്‍വേ, നാളെ ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍ ഉണ്ടായ ബേവിഞ്ച, മട്ടലായി, വീരമല കുന്നുകളില്‍ നാളെ ഡ്രോണ്‍ സര്‍വേ നടത്തും. വിള്ളല്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത്. ഇക്കാര്യം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വൈദ്യുതി ലൈനുകള്‍ തകരാര്‍ ആയിട്ടുണ്ടെങ്കില്‍ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. പുഴകളിലും മറ്റു ജലാശയങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം. വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചൊവ്വാഴ്ച വിള്ളല്‍ ഉണ്ടായ ചെറുവത്തൂര്‍ കുളങ്ങാട്ട് മലയിലെ അക്കേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷ്‌റഫ് യോഗത്തില്‍ അറിയിച്ചു. ഈ പ്രദേശത്ത് ജനങ്ങളുടെ ഭീതി അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. എ ഡി എം പി അഖില്‍, ഹസാര്‍ഡ് അനലിസ്റ്റ് പി ശില്‍പ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളായ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page