റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഭവം; കാസര്‍കോട് ചെന്നെടുക്കം സ്വദേശി പിടിയില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യത്തിലൂടെ

കാസര്‍കോട്: റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുത്ത മോഷ്ടാവ് അറസ്റ്റിലായി. കാസര്‍കോട് ചെന്നെടുക്കം സ്വദേശി ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീല്‍ (43)നെയാണ് പയ്യന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബദിയടുക്കയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഈ മാസം 6 ന് പയ്യന്നൂര്‍ കേളോത്താണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വീടിനുമുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാര്‍ത്യായനിയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുക്കുകയായിരുന്നു പ്രതി. പ്രദേശത്തെ നിരവധി സി.സി ടിവി കാമറകളും ഫോണ്‍കോളുകളും പരിശോധിച്ചതിന് ശേഷമാണ് 12 ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത്. വിദ്യാനഗര്‍, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളിലായി പത്തോളം മാലപറിക്കല്‍ കേസുകള്‍ നിലവിലുള്ള പ്രതിയാണ് ഇബ്രാഹിം ഖലീല്‍. പ്രത്യേക അന്വേഷണ സംഘത്തില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ പ്രമോദ് കടമ്പേരി, എ.ജി.അബ്ദുള്‍ ജബ്ബാര്‍, സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്പെക്ടര്‍ എ.ജി.അബ്ദുള്‍ റൗഫ്, എ.എസ്.ഐ നൗഫല്‍ അഞ്ചില്ലത്ത്, സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ.വി മനോജന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page