പൊലീസിൽ നിന്നു രക്ഷപ്പെടാൻ വീട്ടിൽ ഓടിക്കയറി, വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി, പ്രതിയെ സാഹസികമായി പിടികൂടി

തിരുവനന്തപുരം: വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ കടലിൽ ചാടിയ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. തിരുവനന്തപുരം കഠിനം കുളത്താണ് സംഭവം. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ സുഹൈലിനെയാണ് പൊലീസും കോസ്റ്റൽ പൊലീസും ചേർന്ന് പിടികൂടിയത്.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. 4 മണിയോടെ ബ്രദേഴ്സ് ചിക്കൻ എന്ന കടയിൽ നിന്നും ഉടമയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി സുഹൈൽ 5000 രൂപ പിടിച്ചു പറിച്ചിരുന്നു. തുടർന്ന് കടക്കാരൻ നൽകിയ പരാതിയിൽ സുഹൈലിനെ പിടികൂടാൻ പൊലീസ് പിന്തുടർന്നു. ഇതിനിടെ പുതുക്കുറിച്ചി സ്വദേശി ജുബൈറയുടെ വീട്ടിലേക്കു ഇയാൾ ഓടിക്കയറി. തുടർന്ന് ജുബൈറയുടെ സ്വർണമാലയും പൊട്ടിച്ച് ഓടി കടലിൽ ചാടുകയായിരുന്നു. സുഹൈലിനെതിരെ കഠിനംകുളം സ്റ്റേഷനിൽ മാത്രം 7 കേസുകൾ നിലവിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page