ശ്രീതുവിന്റെ വഴിവിട്ട ബന്ധത്തിന് മകള്‍ തടസം, രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവെന്ന് കുറ്റമേറ്റ അമ്മാവന്റെ മൊഴി; പ്രതികള്‍ക്ക് നുണ പരിശോധന

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ് വഴിത്തിരിവില്‍. കുഞ്ഞിനെ കൊന്നത് കുട്ടിയുടെ മാതാവ് തന്നെയെന്ന് പ്രതി ഹരികുമാറിന്റെ നിര്‍ണായക മൊഴി. തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ് സുദര്‍ശനോട് ജയിലില്‍ വെച്ചാണ് ദേവേന്ദുവിന്റെ അമ്മാവന്‍ മൊഴി നല്‍കിയത്. ഇതോടെ മാതാവ് ശ്രീതുവിനെയും ഹരികുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി. എന്നാല്‍ ശ്രീതു ഈ ആരോപണം നിഷേധിച്ചു. നേരത്തെ ശ്രീതുവിന് കുട്ടിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതി വന്നതോടെ മഹിളാ ജയിലിലേക്ക് മാറ്റുകയായിരുന്നു. നാലര മാസം മുന്‍പാണ് ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്. മാതാവും പിതാവും അമ്മാവനും സഹോദരനുമൊപ്പം ഈ വീട്ടില്‍ കഴിഞ്ഞിരുന്ന ദേവേന്ദുവിനെ, ജനുവരി 30ന് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page