മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു, ആന ജനവസാനമേഖലയിൽ തുടരുന്നു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഞാറയ്ക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിനു സമീപത്തു വച്ച് കാട്ടാന കുമാരനെ ആക്രമിക്കുകയായിരുന്നു. കാട്ടാന ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് വിവരം. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഏപ്രിലിൽ വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയെയും മകനെയും കാട്ടാന ആക്രമിച്ചിരുന്നു. മകൻ കൊല്ലപ്പെട്ടപ്പോൾ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page