യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

കാസർകോട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടാൽ മെർക്കള സുബ്ബയ്യ ക്കട്ടയിലെ പ്രകാശ് ഷെട്ടി (48 ) ആണ് മരിച്ചത്. മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ പ്രകാശ് ഷട്ടി തനിച്ചായിരുന്നു താമസം എന്നു പറയുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവർ കർണാടകയിലെ അവരുടെ വീട്ടിലായിരുന്നുവെന്നു പറയുന്നു. ഷെട്ടിയെ …

അമ്പലത്തറയിൽ കള്ളനോട്ട് പിടികൂടിയ സംഭവം; രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു

കാസർകോട്: ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ 6.96 കോടികള്ളനോട്ട് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യംഅനുവദിച്ചു. പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്ദുൽ റസാഖ് (49), മൗവ്വൽ പരയങ്ങാനത്ത് താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ സുലൈമാൻ(52)എന്നിവർക്കാണ്ഹോസ്ദുർഗ് ഒന്നാം ക്ലാസ്മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. വയനാട്ടിൽ പിടിയിലായ പ്രതികളെ ശനിയാഴ്ച പുലർച്ചെ അമ്പലത്തറ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകൾ ശേഖരിച്ചതെന്നാണ് സുലൈമാൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ അത് പോലീസ് …

മോസ്കോയിൽ സംഗീത പരിപാടിയ്‌ക്കിടെ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികൾ കാണികൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. അക്രമിസംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തിൽ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തിൽനിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി …

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു; ഒൻപത് പേര്‍ക്ക് പരിക്കേറ്റു

കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. ഭിന്നശേഷിയുള്ള ആളായിരുന്നു. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ബൈക്ക് അപകടകരമായ രീതിയിൽ ഓടിച്ച പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഹാര്‍ബര്‍ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് പുതച്ച്ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. …

അമ്പലത്തറയിൽ ഏഴ് കോടിയുടെ വ്യാജ കറൻസി കണ്ടെത്തിയ സംഭവം; രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കാസർകോട്: 6.96 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികൂടിയ കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. പെരിയ സി.എച്ച് ഹൗസിലെ അബ്ദുള്‍ റസാക്ക്(49), മവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍(52) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബേളൂര്‍ വില്ലേജില്‍ ഗുരുപുരത്ത് വാടകക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ …

അടക്കാത്തോട് നിന്ന് പിടികൂടിയ കടുവയും ചത്തു; പോസ്റ്റ്മോർട്ടം ഇന്ന്

കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവയും ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ അവശനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തും.വനംവകുപ്പിന്റെ തിരച്ചിലിനിടെ …

ഭാര്യാപിതാവിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; 12.5 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തു; കർണാടക എംഎൽഎയുടെ സ്റ്റിക്കർ പതിപ്പിച്ച കാറും പിടികൂടി

കാസർകോട്: കൊച്ചിയിലെ പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കാസർകോട്, ചെർക്കള സ്വദേശി കുദ്രോളി ഹാഫിസ് മുഹമ്മദിൻ്റെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌ നടത്തിയത്. ഹാഫിസ് മുഹമ്മദ് കുദ്രോളിയുടെ വീട്ടിലടക്കം ഇയാളുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ.ഡി. സംഘം പരിശോധന നടത്തിയത്. റെയ്‌ഡിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും ഇ.ഡി സംഘം പിടിച്ചെടുത്തതായാണ് വിവരം. ഹാഫിസിൻ്റെ 4.4 കോടി …

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. കെജരിവാളിൻ്റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നു. കെജരിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് കെജ്‌രിവാളിന്റെ വീട്ടിൽ ഇ.ഡി സംഘമെത്തുകയായിരുന്നു. സെർച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിൻ്റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് …

നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച നർത്തകി സത്യഭാമക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല; പ്രതിഷേധം ശക്തം; സത്യഭാമക്കെതിരെയുള്ള സ്ത്രീ പീഡനക്കേസും കുത്തിപ്പൊക്കി മാധ്യമങ്ങൾ

തൃശൂര്‍: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. നിരവധി പേരാണ് ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി എത്തിയത്. പ്രമുഖരടക്കം നിരവധി പേർ സത്യഭാമയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. മന്ത്രിമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാഹിത്യകാരന്മാരും പൊതുപ്രവർത്തകരും സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ ചില മാധ്യമങ്ങൾ അവർക്കെതിരെ ഉണ്ടായിരുന്ന സ്ത്രീധന പീഡനക്കേസും കുത്തിപ്പൊക്കി. 2022ലാണ് ഇങ്ങനെയൊരു കേസ് ഫയല്‍ ചെയ്യപ്പെട്ടത്. സത്യഭാമയ്‌ക്കെതിരെ …

പറഞ്ഞ സമയത്ത് മോചനദ്രവ്യം എത്തിച്ചില്ല; തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി

വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ മോചനദ്രവ്യം നൽകാത്തതിനെ തുടർന്ന് അക്രമിസംഘം കൊലപ്പെടുത്തി. ആഗ്രയിലെ പല്ലവി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ആറ് ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തോട് സംഘം ആവശ്യപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക നൽകാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് പ്രതികൾ കൊലപാതകം നടത്തിയത്. വീട്ടിൽ നിന്നും മകളെ കാണാതായതോടെ വീട്ടുകാർ സംഭവം പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെപ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ …

വടകരയില്‍ കനത്ത പോര്; ഉപതിരഞ്ഞെടുപ്പ് എവിടെയായിരിക്കും പാലക്കാട്ടോ മട്ടന്നൂരോ?

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു വീരശൂര പരാക്രമികള്‍ അങ്കം വെട്ടിയ മണ്ഡലമാണ് വടകര. അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം കെ.മുരളീധരനായിരുന്നു. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. മുരളീധരന്‍, പി. ജയരാജന്‍ എന്ന ചുവന്ന സിംഹത്തെ കീഴടക്കിയത് സിപിഎമ്മിനകത്ത് പോലും വലിയ ഞെട്ടലിന് ഇടയാക്കിയിരുന്നു. വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലത്തില്‍ ഇത്രയും കനത്ത തോല്‍വി സി.പി.എം സ്വപ്നത്തില്‍ പോലും കണക്കുകൂട്ടിയിരുന്നില്ല. അന്നത്തെ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ 5,26,755 വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ വി ജയരാജന് 4,42,092 വോട്ടുകള്‍ …

അമ്പലത്തറയിൽ പൂട്ടിയിട്ട വീട്ടിൽ ഏഴരക്കോടിയോളം രൂപയുടെ കറൻസികൾ കണ്ടെത്തി; പിടിച്ചെടുത്തവയിൽ നിരോധിച്ച നോട്ടുകളും

കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴര കോടിയോളം രൂപയുടെ നോട്ടുകൾ കണ്ടെത്തി. കണ്ടെത്തിയ കറൻസികളിൽ നിരോധിത 2000 രൂപയുടെ നോട്ടുകളും, കള്ള നോട്ടുകളും, ഫാൻസി നോട്ടുകളും ഉൾപ്പെടുന്നു. ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. ഗുരുപുരത്തെ പ്രവാസിയായ കെ പി ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം ഒരു വർഷം മുമ്പ് പാണത്തൂർ സ്വദേശി അബ്ദുൽ റസാഖ് എന്ന ആൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. പ്രതിമാസം 7500 …

പ്രമുഖ തന്ത്രിവര്യൻ നീലേശ്വരം ആറമ്പാടി വാസുദേവ പട്ടേരി അന്തരിച്ചു

കാസർകോട് : പ്രമുഖ തന്ത്രിവര്യൻ കാസർകോട് നീലേശ്വരം ആലമ്പാടി ഇല്ലത്തെ ബ്രഹ്മശ്രീ ആറമ്പാടി വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഈഞ്ചയ്ക്കലിലുള്ള ആറമ്പാടി ഭവനത്തിൽ പൊതുദർശനത്തിന് ശേഷം രാത്രി 9 മണിയോടെ സ്വദേശമായ നീലേശ്വരത്തെ ആലമ്പാടി ഇല്ലത്തേക്ക് കൊണ്ടുപോകും. ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം ഉൾപ്പെടെ കർണ്ണാടകയിലെയും കാസർകോട് ജില്ലയിലെയും നൂറുകണക്കിന് ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനമുണ്ട്. തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങളിലും താന്ത്രികസ്ഥാനം വഹിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കീഴ്ശാന്തിയാണ്.നടുവന്തോടി ഇല്ലത്ത് (ഗോകർണ്ണം) സന്ധ്യാറാണിയാണ് ഭാര്യ. …

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ട് പയ്യന്നൂരില്‍; വോട്ടർമാർ കുറവ് കാസർകോട് മണ്ഡലത്തിൽ

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കന്നി വോട്ടുകള്‍ പയ്യന്നൂരില്‍. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 3482 കന്നിവോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1893 പേര്‍ പുരുഷന്മാരും 1589 പേര്‍ സ്ത്രീകളുമാണ്.മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 1,41,19,355 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 599,976 പുരുഷന്മാരും 63,3425 പേര്‍ സ്ത്രീകളുമാണ്. ഒന്‍പത് ട്രാന്‍സ്‌ജെന്റേര്‍സും പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം നിയമസഭാ …

അടിമാലിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു; തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്

അടിമാലി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ 4 വിനോദസഞ്ചാരികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തേനി സ്വദേശി ഗുണശേഖരന്‍ (71), അഭിനവ്–ശരണ്യ ദമ്പതികളുടെ മകന്‍ തന്‍വിക്(1), ഈറോ‍ഡ് വിശാഖ മെറ്റല്‍ ഉടമ പി.കെ. സേതു (34), തേനി സ്വദേശി അഭിനാഷ് മൂര്‍ത്തി എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപെട്ടത്.ആനക്കുളത്തെ കുവൈറ്റ് സിറ്റിക്ക് സമീപമുള്ള പേമരം ജങ്ഷനടുത്ത് ചൊവ്വാഴ്ച …

ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പോപുലർ ഫ്രണ്ട് മുൻ നേതാവ് പിടിയിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷഫീഖ് എന്നാണ് എൻ.ഐ.എ പറയുന്നത്.കേസിലെ ഒന്നാം പ്രതിയായ കെ.സി അഷ്‌റഫിനെ കൃത്യത്തിനായി നിയോഗിച്ചത് ഷഫീഖ് ആണെന്നും എൻ.ഐ.എ പറയുന്നു.2022 ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ …

ലഹരി ബോധവൽക്കരണത്തിനിടെ കുട്ടി മനസ്സ് തുറന്നു; യുവാവിന് 73 വർഷം തടവും പിഴയും ശിക്ഷിച്ച് കോടതി

പോക്സോ കേസിൽ പ്രതിയായ യുവാവിനെ അടൂർ അതിവേഗ കോടതി 73 വർഷം കഠിന തടവിന് ശിക്ഷിച്ചു.പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്നയാളായിരുന്നു പ്രതി. പത്തനംതിട്ട അടൂരിൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് 13 വയസുകാരൻ മനസ്സ് തുറക്കുകയായിരുന്നു. താൻ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നും അത് തനിക്ക് തന്നയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് …

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല കണക്കില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; കാസര്‍കോട് ഉണ്ണിത്താന്‍ തുടരുമോ? എം.വി ബാലകൃഷ്ണൻ കീഴടക്കുമോ? എം.എല്‍ അശ്വിനി ചരിത്രം കുറിക്കുമോ?

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാള്‍കുറിച്ചു കഴിഞ്ഞു. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കി, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ശക്തമാക്കിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ സിറ്റിംഗ് എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഒ രാജഗോപാല്‍, കെ.സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്നവരും പയറ്റിത്തെളിഞ്ഞവരും മത്സരിച്ച കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി ഇത്തവണ കേരളത്തിന്റെ മരുമകളായ, കര്‍ണ്ണാടക സ്വദേശിനിയായ എം.എല്‍ അശ്വനിയെ ആണ് തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. മൂന്നു മുന്നണികളും …