കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു; റിമാൻഡിൽ ഉള്ള പ്രതിയുടെ വീട്ടിൽ നിന്ന് ഡയറി കണ്ടെത്തി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. കൂട്ടുപ്രതി കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയും ഇപ്പോൾ റിമാൻന്റിലുള്ള അനിൽകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി. കേസിലെ പ്രതികളായ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍, എന്നിവരുമായി അനിൽകുമാർ നടത്തിയ ഇടപാടുകൾ സംബന്ധിച്ച …

തമിഴ് നാട്ടിൽ വീണ്ടും വ്യാജമദ്യദുരന്തമെന്ന് സംശയം: 12 മരണം; 40 പേർ ആശുപത്രിയിൽ

ചെന്നൈ: വ്യാജമെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് 12 പേർ മരിച്ചു. 40 പേരെ പോണ്ടിച്ചേരി ജിപ്മെർ, കിളളിക്കുറിശ്ശി മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കരുണാപുരത്തെ വ്യാജമദ്യ കേന്ദ്രത്തിൽ നിന്നു മദ്യപിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പറയുന്നു. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരണകാരണം പരിശോധനക്ക് ശേഷം …

കേൾവിശക്തി നഷ്ടമായെന്ന് ഗായിക അൽക്ക യാഗ്നിക്, പകച്ച് ആരാധകർ! ‘എക് ദോ തീൻ..’ പാട്ടിലൂടെ ശ്രദ്ധേയയായ ഗായിക

കേൾവിശക്തിക്കു തകരാർ സംഭവിച്ചെന്നു വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്നാണ് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഗായിക ആരാധകരെ അറിയിച്ചു. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് ബാധിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ താൻ മാനസികമായി ഏറെ തളർന്നു പോയെന്നും മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അൽക്ക പറഞ്ഞു. രണ്ടാഴ്ച മുമ്പ് വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവി ശക്തി കുറഞ്ഞതായി തോന്നിയെന്ന് അൽക്ക പറയുന്നു. ഇതോടെ ഗായിക …

ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ എംഡി എംഎ; വിൽപ്പന കൊച്ചിയിലെ യുവാക്കൾക്ക്; ട്രെയിനിൽ മയക്കുമരുന്നുമായി എത്തിയ യുവതി പിടിയിൽ

കൊച്ചി: ഒരു കോടി രൂപയുടെ എം.ഡി.എം.എ.യുമായി യുവതി പിടിയിൽ. ബംഗളൂരു സ്വദേശിനി സർമിനെയാണ് ആലുവയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു കേരള എക്സ്പ്രസിലാണ് ഇവർ ആലുവയിലിറങ്ങിയത്. ഇവർ കൊണ്ടുവന്ന വാട്ടർ ഹീറ്ററിൻ്റെ കോയിലിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കു മരുന്നു കടത്തിയിരുന്നത്. എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്സേനക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സംഘം സർവിനെ പിടികൂടിയത്. ബംഗളൂരു മുനീശ്വരനഗർ സ്വദേശിനിയാണ് യുവതി. ഇവർ മുമ്പും ഇത്തരത്തിൽ മയക്കു മരുന്നു കടത്തിയിട്ടുണ്ടാവുമെന്നു പൊലീസ് സംശയിക്കുന്നു. മയക്കു …

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കാസർകോട്: മഞ്ചേശ്വരത്ത്ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ടസ്വദേശി കെ വി വിശ്വനാഥന്റെ മകൻ കെ വി മനോജ്‌ (45) ആണ് മരിച്ചത്. മഞ്ചേശ്വരം എസ്എ.ടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെകുളിമുറിയിലാണ് മരിച്ച നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടത്. ഒറ്റയ്ക്കാണ് റൂമിൽ താമസം. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ജീവനക്കാർ താമസസ്ഥലത്ത് എത്തുകയായിരുന്നു. …

സ്ലാബ് തകര്‍ന്ന് പശു കക്കൂസ് കുഴിയില്‍ വീണു; അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: സ്ലാബ് തകര്‍ന്ന് കക്കൂസ് കുഴിയില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി ശമനസേന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോട്ടിക്കുളം തിരുവക്കോളിയിലാണ് സംഭവം. ഹബീബ് എന്ന ആളുടെ പറമ്പില്‍ മേയാന്‍ കെട്ടിയിരുന്ന പത്തുവയസ് പ്രായമുള്ള പ്രസവിച്ച് 12 ദിവസമായ പശുവാണ് സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണത്. പശുവിനെ പുറത്തെടുക്കാന്‍ വഴിയില്ലാത്തതിനാല്‍ ഉടമസ്ഥന്‍ അബ്ദുല്ല അഗ്നി ശമനസേനയുടെ സഹായം തേടുകയായിരുന്നു. കാസര്‍കോട് അഗ്നിശമന നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മണ്ണുമാന്തി …

ഇനി ‘കോളനികള്‍’ ഇല്ല, പകരം ‘നഗര്‍’; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി

തിരുവനന്തപുരം: ആലത്തൂര്‍ എംപിയായി തെരഞ്ഞടുത്തതോടെ ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. പകരം നഗര്‍ എന്നറിയപ്പെടും. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതബോധം തോന്നുന്നതിനാലാണ് മാറ്റം വരുത്തിയത്. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ …

എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു; തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് പൊട്ടിത്തെറി നടന്നത്

ഒരിടവേളക്ക് ശേഷം കണ്ണൂരില്‍ വീണ്ടും ബോംബ് സ്‌ഫോടനം. എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (85) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള ആള്‍ത്താമസമില്ലാത്ത പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. തേങ്ങകള്‍ക്കിടയില്‍ കണ്ട സ്റ്റീല്‍ തുറന്നുനോക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ചത് …

യുവതിയെ ചട്ടുകം കൊണ്ട് തലക്കടിച്ചു; സഹോദരനെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: സ്വന്തം വീട്ടിലെത്തിയ യുവതിയെ ചട്ടുകം കൊണ്ട് തലക്കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചതായി പരാതി. നെല്ലിക്കട്ട ആമൂസ് നഗറിലെ താജുദ്ദീന്റെ ഭാര്യ ആയിഷത്ത് അസ്ന (25) യുടെ പരാതിയിന്മേല്‍ സഹോദരന്‍ നെല്ലിക്കട്ട, ചെന്നടുക്കത്തെ മുഹമ്മദ് സഫ്വാനെതിരെയാണ് ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയതായിരുന്നു ആയിഷത്ത് അസ്ന. ഈ സമയത്ത് പ്രകോപിതനായ സഹോദരന്‍ മുഹമ്മദ് സഫ്വാന്‍ ചട്ടുകം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പരിക്കേറ്റ ആയിഷത്ത് അസ്ന കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ …

മഴവെള്ളക്കൊയ്ത്തിന് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച സംഭരണി അക്വേഷ്യക്കാടായി

കാസര്‍കോട്: മഴവെള്ളക്കൊയ്ത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു തീര്‍ത്ത കിണറും മഴവെള്ള സംഭരണിയും അക്വേഷ്യ മരങ്ങള്‍ കൊണ്ട് നിറഞ്ഞു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മഴവെള്ള സംഭരണിയും അനുബന്ധ സൗകര്യങ്ങളുമാണ് അക്ക്വേഷ്യകാടായി മാറിയത്. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരകളില്‍ പതിക്കുന്ന മഴവെള്ളം പ്രത്യേക പൈപ്പുകള്‍ വഴി ഭൂമിയിലേക്ക് ഇറക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗകര്യമൊരുക്കിയത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഇതിനായി പാറയില്‍ കുഴിയെടുത്ത് കൂറ്റന്‍ ടാങ്കാണ് പണിതത്. ടാങ്കില്‍ എത്തുന്ന വെള്ളം ഭൂഗര്‍ഭത്തിലേക്ക് എത്തിക്കുന്നതിന് മധ്യഭാഗത്തായി വലിയ കിണറും സ്ഥാപിച്ചിരുന്നു. …

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയുള്ള തോട്ടിലേക്ക് കാര്‍ വീണു; 23 കാരിക്ക് ദാരുണാന്ത്യം

മലഞ്ചെരിവില്‍ വച്ച് കാര്‍ റിവേഴ്സെടുത്ത യുവതി 300 അടി താഴ്ചയില്‍ വീണുമരിച്ചു. മഹാരാഷ്ട്ര സ്വദേശിനി ശ്വേത ദീപക് സുര്‍വാസെ(23) ആണ് മരിച്ചത്. യുവതി ഡ്രൈവ് ചെയ്യുന്നത് സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ ഔറംഗബാദില്‍ നിന്ന് സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ശ്വേതയും സുഹൃത്തായ സൂരജ് സഞ്ജൗ മുളെ (25)യും. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ കയറിയ ശ്വേത വണ്ടി റിവേഴ്‌സെസ്സെടുക്കാന്‍ തുടങ്ങി. അപ്പോള്‍ പാറക്കെട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായിരുന്നു കാര്‍. എന്നാല്‍ …

തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു. പുനലൂര്‍ മണിയാറില്‍ ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ തോതില്‍ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. പരിക്കേറ്റ ഉടന്‍തന്നെ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മറ്റൊരു സംഭവത്തില്‍ ഇടി മിന്നലില്‍ വള്ളം തകര്‍ന്നു. …

പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ അഞ്ചരക്കണി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടില്‍ ശശീന്ദ്രന്‍ (62)ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് സജന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂരിലെ ഒരു ഹോള്‍സെയില്‍ വസ്ത്രാലയത്തിലേക്ക് വസ്ത്രം വാങ്ങിക്കാനെത്തിയതായിരുന്നു പരാതിക്കാരിയായ 42കാരി.മുന്‍ പരിചയമുള്ളതിനാല്‍ ശശീന്ദ്രന്റെ ഓട്ടോയാണ് വാടകക്ക് വിളിച്ചത്. യുവതിക്കു പോകേണ്ട …

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; വീടുവിട്ടിറങ്ങിയ 14കാരി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെത്തുടര്‍ന്ന് താമസസ്ഥലത്തു നിന്ന് ഇറങ്ങിയ പതിനാലുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്, കള്ളക്കുറിച്ചിയിലെ പാണ്ഡ്യന്‍- മുനിയമ്മ ദമ്പതികളുടെ മകള്‍ എം. പവിത്ര(14)യാണ് മരിച്ചത്.കല്ലായി അങ്ങാടിയിലെ വാടകമുറിയില്‍ താമസക്കാരാണ് പവിത്രയുടെ കുടുംബം. എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ് പവിത്ര. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇത് വകവെക്കാതെ വീണ്ടും ഫോണ്‍ ഉപയോഗം തുടരുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതോടെ പവിത്ര മുറിയില്‍ …

റെയില്‍വെ ലൈന്‍ മുറിച്ചു കടക്കരുതെന്നു അധികൃത നിര്‍ദ്ദേശം വീണ്ടും

കാസര്‍കോട്: റെയില്‍വെ ലൈന്‍ മുറിച്ചു കടക്കുന്നതു നിയമ വിരുദ്ധമാണെന്നു പാലക്കാട് റെയില്‍വെ ഡിവിഷന്‍ മൊഗ്രാല്‍ ദേശീയവേദിയെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു.അതിവേഗ ട്രെയിന്‍ സര്‍വ്വീസുള്ളതിനാല്‍ ലൈന്‍ മുറിച്ചു കടക്കുന്നത് അപകടകരമായതിനാലാണ് മൊഗ്രാല്‍ കൊപ്പളത്തു ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. പൊതുജനങ്ങള്‍ കൊപ്പളം അടിപ്പാത പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.റെയില്‍വെയുടെ നിര്‍ദ്ദേശത്തിനെതിരെ ദേശീയവേദി മനുഷ്യവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

കാറില്‍ കടത്തിയ 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ അറസ്റ്റില്‍

മൈസൂര്‍: കാറില്‍ കടത്തുകയായിരുന്ന 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഡി.ആര്‍ രാഹുല്‍ (32), സി.കെ കാല്‍വിന്‍ (21) എന്നിവരെയാണ് കര്‍ണ്ണാടക, ചാമരാജ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കര്‍ണ്ണാടകയില്‍ നിന്ന് കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളില്‍ സംശയസാഹചര്യത്തിലുള്ള എന്തോ കടത്തുവാന്‍ സാധ്യതയുണ്ടെന്നു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കോഴിക്കോട്ടെ വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന കാറിനകത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് 20 ലക്ഷം രൂപ കൂടി കണ്ടെത്തിയത്. രണ്ടാമത്തെ ബാഗും കൂടി പരിശോധിച്ചപ്പോള്‍ 17 …

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്‌നി ദമ്പതികളുടെ മകളാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നൈഷാന ഇഷാല്‍ മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.