മഴവെള്ളക്കൊയ്ത്തിന് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച സംഭരണി അക്വേഷ്യക്കാടായി

കാസര്‍കോട്: മഴവെള്ളക്കൊയ്ത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു തീര്‍ത്ത കിണറും മഴവെള്ള സംഭരണിയും അക്വേഷ്യ മരങ്ങള്‍ കൊണ്ട് നിറഞ്ഞു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മഴവെള്ള സംഭരണിയും അനുബന്ധ സൗകര്യങ്ങളുമാണ് അക്ക്വേഷ്യകാടായി മാറിയത്. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരകളില്‍ പതിക്കുന്ന മഴവെള്ളം പ്രത്യേക പൈപ്പുകള്‍ വഴി ഭൂമിയിലേക്ക് ഇറക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗകര്യമൊരുക്കിയത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഇതിനായി പാറയില്‍ കുഴിയെടുത്ത് കൂറ്റന്‍ ടാങ്കാണ് പണിതത്. ടാങ്കില്‍ എത്തുന്ന വെള്ളം ഭൂഗര്‍ഭത്തിലേക്ക് എത്തിക്കുന്നതിന് മധ്യഭാഗത്തായി വലിയ കിണറും സ്ഥാപിച്ചിരുന്നു. തുടക്കത്തില്‍ ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ മഴവെള്ളമാണ് ഭൂമിയിലേക്ക് ഇറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടാങ്ക് നിറയെ അക്ക്വേഷ്യ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ഭൂമിയില്‍ നിന്നും വന്‍തോതില്‍ വെള്ളം വലിച്ചെടുക്കുന്ന അക്ക്വേഷ്യ മരങ്ങള്‍ വെട്ടി നശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണ ആസ്ഥാനത്തെ മഴവെള്ള സംഭരണ ടാങ്ക് അക്വേഷ്യ കാടായി മാറിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page