ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ എംഡി എംഎ; വിൽപ്പന കൊച്ചിയിലെ യുവാക്കൾക്ക്; ട്രെയിനിൽ മയക്കുമരുന്നുമായി എത്തിയ യുവതി പിടിയിൽ

കൊച്ചി: ഒരു കോടി രൂപയുടെ എം.ഡി.എം.എ.യുമായി യുവതി പിടിയിൽ. ബംഗളൂരു സ്വദേശിനി സർമിനെയാണ് ആലുവയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു കേരള എക്സ്പ്രസിലാണ് ഇവർ ആലുവയിലിറങ്ങിയത്. ഇവർ കൊണ്ടുവന്ന വാട്ടർ ഹീറ്ററിൻ്റെ കോയിലിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കു മരുന്നു കടത്തിയിരുന്നത്. എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്സേനക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സംഘം സർവിനെ പിടികൂടിയത്. ബംഗളൂരു മുനീശ്വരനഗർ സ്വദേശിനിയാണ് യുവതി. ഇവർ മുമ്പും ഇത്തരത്തിൽ മയക്കു മരുന്നു കടത്തിയിട്ടുണ്ടാവുമെന്നു പൊലീസ് സംശയിക്കുന്നു. മയക്കു വരുന്നു ഇവരിൽ നിന്നു ഏറ്റുവാങ്ങാൻ റയിൽവേ സ്റ്റേഷനിലെത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. അടുത്തിടെ കൊച്ചിയിൽ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page