സ്ലാബ് തകര്‍ന്ന് പശു കക്കൂസ് കുഴിയില്‍ വീണു; അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: സ്ലാബ് തകര്‍ന്ന് കക്കൂസ് കുഴിയില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി ശമനസേന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോട്ടിക്കുളം തിരുവക്കോളിയിലാണ് സംഭവം. ഹബീബ് എന്ന ആളുടെ പറമ്പില്‍ മേയാന്‍ കെട്ടിയിരുന്ന പത്തുവയസ് പ്രായമുള്ള പ്രസവിച്ച് 12 ദിവസമായ പശുവാണ് സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണത്. പശുവിനെ പുറത്തെടുക്കാന്‍ വഴിയില്ലാത്തതിനാല്‍ ഉടമസ്ഥന്‍ അബ്ദുല്ല അഗ്നി ശമനസേനയുടെ സഹായം തേടുകയായിരുന്നു. കാസര്‍കോട് അഗ്നിശമന നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പശുവിനെ പുറത്തെത്തിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പിജി ജീവന്‍, വിഎസ് ശങ്കര്‍, എസ് സൂരജ്കുമാര്‍, ആകാശ് കിരണ്‍, സജിലൂക്കോസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page