കൊച്ചു വേളി മംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഇന്ന് ഓടും; സ്റ്റോപ്പുകളും സമയക്രമങ്ങളും അറിയാം

ജൂലൈ ഒന്നിന് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വൺവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമീകരണം.എട്ട് കോച്ചുകളുള്ള 06001 എന്ന ട്രെയിനാണ് സർവീസ് നടത്തുക. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂ‍ർ, ഷൊർണൂർ, …

അമ്മ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തിരഞ്ഞെടുത്തു

അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തെരെഞ്ഞെടുത്തു. സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ടെണ്ണൽ തുടരുകയാണ്. അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് . ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനുമോഹൻ, ടൊവീനോ തോമസ്, അൻസിബ ഹസൻ, സരയു എന്നിവരെ തെരഞ്ഞെടുത്തു. ഒരു വനിതയെ …

മുളിയാർ ആലൂർ സ്വദേശിനി സഫിയ അന്തരിച്ചു

കാസർകോട്: ആലൂരിലെ പരേതരായ അഹമ്മദ് – ആസിയമ്മ ദമ്പതികളുടെ മകള്‍ സഫിയ (45) അന്തരിച്ചു. ഭര്‍ത്താവ്: മഹമൂദ് ഉപ്പള. മക്കള്‍: ഇസ്മത്ത്(എല്‍.എല്‍.ബി. അവസാന വര്‍ഷ വിദ്യാര്‍ഥിനി, എസ്.ഡി.എം. ലോ കോളേജ് മംഗളൂരു), ഇഖ്ബാല്‍(പ്ലസ് വണ്‍ വിദ്യാര്‍ഥി, ജി.എച്ച്.എസ്.എസ്.ഷിറിയ). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹ്‌മാന്‍ ആലൂര്‍(റിപ്പോര്‍ട്ടര്‍, വീക്ഷണം), ഖാലിദ്, റുഖിയ, ജമീല, പരേതനായ അഷ്‌റഫ്.

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കാൻ നാലാം നിലയിൽ കയറി; കാൽവഴുതി വീണ കെയർടേക്കർ മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി വൃന്ദാവനം മാനത്തുതുണ്ടിൽ വീട്ടിൽ ദീപ ജയകുമാർ (47) ആണ് മരിച്ചത്. വാഴക്കാല എം കമ്പിവേലിക്കകം ചിറ്റേച്ചുത്ത് ചേംബേഴ്‌സ് കെട്ടിടത്തിന്റെ നാലാംനിലയിലെ ഹോസ്റ്റലിൻ്റെ കെയർ ടേക്കറാണ് ദീപ. ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുമാണ് ദീപ വീണത്. ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. വാഴക്കാല ജങ്ഷനിൽ ഉണ്ടായിരുന്ന പിങ്ക് പൊലീസ് സ്ഥലത്തെത്തി …

ട്വൻ്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് തോൽപ്പിച്ചു

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യയുടെ പൊൻ മുത്തം. ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിൻ്റെ രാത്രി ഇന്ത്യയിൽ ക്രിക്കറ്റ് ആരാധകർ മറക്കുകയുമില്ല. 2024 ടി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തമാണിത്. …

ആര്യ രാജേന്ദ്രനെ മാറ്റണം, കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടാക്കി, നഗസഭയിൽ ഭരണം നഷ്ടമാകുന്ന സ്ഥിതി; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും രൂക്ഷമായ വിമര്‍ശനം. നഗരസഭയിലെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും മേയര്‍ ആണ് ഇതിന്റെ ഉത്തരവാദിയെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കണം എന്നും ജില്ലാ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലും വിമർശനമുണ്ടായി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം …

കണ്ണൂരിലുള്ള അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണ്ണക്കടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്; രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: കണ്ണൂര്‍ സിപിഐഎമ്മിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്‍ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം …

മാതാവിനെ കൊലപ്പെടുത്തി 17 വർഷമായി ജയിലിൽ; പരോൾ ലഭിച്ചു വീട്ടിലെത്തിയ മധ്യവയസ്കൻ സഹോദരനെ ഉലക്ക കൊണ്ട് തലക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് പ്രതിയെ പരോളിൽ ഇറക്കിയ ആൾ !

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി വീട്ടിലെത്തി സഹോദരനെയും കൊലപ്പെടുത്തി. പ്രതിയെപരോളിൽ ഇറക്കാൻ സഹായിച്ച സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ.സഹോദരനായ സതീഷ് കുമാർ രണ്ടാഴ്ച മുൻപാണ് ഇയാളെ പരോളിൽ …

വടക്കൻ കേരളത്തിൽ മഴ തുടരും; കാസർകോട് നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഇതോടെ കേരളത്തിൽ ദുർബലമായിട്ടുണ്ട്. അതേസമയം വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ …

റോഡിന് കുറുകെ വന്ന നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞ് നവവധുവിനു ദാരുണാന്ത്യം

റോഡിലേക്ക് ഓടിവന്ന നായയെ നായയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. പിൻസീറ്റിൽ ഇരുന്ന നവവധുവിനു ദാരുണാന്ത്യം. കർണാടക കാർക്കള ഈടു കരേമ്പലു സ്വദേശി വിശാലിന്റെ ഭാര്യ നീക്ഷ (26)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കാർക്കള റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസ്മാറു സമീപമായിരുന്നു അപകടം. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവ് നായ പെട്ടെന്ന് അവരുടെ മുന്നിലേക്ക് ഓടി വരികയായിരുന്നു. നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നിമാറിയതിനെത്തുടർന്ന് റോഡിൽ മറിഞ്ഞ് വീണു.അപകടത്തിൽ നീക്ഷയ്ക്ക് ഗുരുതരമായി …

മേയരുടെ പെരുമാറ്റവും വോട്ടുകൾ കുറച്ചു, ഇങ്ങനെ പോയാൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. മേയർ ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി.തലസ്ഥാനത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ചയിലും ജില്ലാ സെക്രട്ടറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച …

കാസർകോടിന് വീണ്ടും അവഗണന; പുതിയ പാസഞ്ചർ ട്രെയിൻ കണ്ണൂർ മുതൽ ഷൊർണൂർ വരെ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായി. അതേസമയം കാസർകോടിന് അവഗണനയും. ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിൻ ഉചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും.കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് …

പിടിയിലായ കള്ളൻ അഭിരാജ് 12 കേസുകളിലെ പ്രതി; ഒറ്റ ദിവസം നടത്തിയത് മൂന്ന് കവർച്ച; നീലേശ്വരം പൊലീസിന് പൊൻ തൂവൽ

കാസർകോട്: നീലേശ്വരം ചിറപ്പുറത്തെ കവർച്ചാക്കേസിൽ പിടിയിലായ കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജ് (31) ഒരു ദിവസം നടത്തിയത് മൂന്ന് കവർച്ച. ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽനിന്ന് പകൽ സ്വർണവും പണവും മോഷ്ടിക്കുന്നതിനു മുമ്പായി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ബാലകൃഷ്ണന്റെ മുതിയക്കാലിലെ വീട്ടിൽ നിന്ന് പണവും കവർന്നിരുന്നു. വ്യാഴാഴ്ച ചിറപ്പുറത്ത് ഒരു പൊലീസുദ്യോഗസ്ഥൻ്റെ വീട്ടിലും പ്രതി കവർച്ചാശ്രമം നടത്തിയിരുന്നു. വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ല. ഇതിന്റെ അരിശത്തിൽ വീട്ടിൽ ആകെ കനത്ത നാശനഷ്ടം വരുത്തിയാണ് …

പൊലീസ് വാഹനം തകർത്തു; എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും

കാസർകോട്: പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് സ്വദേശി കെ.എം. ഹൗസിൽ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. 2019 ജനുവരി ഒന്നിന് രാവിലെ …

കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചു പൊള്ളലേൽപ്പിച്ച് മുത്തച്ഛന്റെ ക്രൂരത! മൂന്നു വയസുകാരൻ ആശുപത്രിയിൽ

മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ച് മുത്തച്ഛന്‍ പൊള്ളലേല്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛന്‍ ആണ് ഇയാള്‍. ഈ മാസം 24നായിരുന്നു സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പിതാവ് അഭിജിത്ത് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് ചൂട് ചായ ഒഴിക്കുകയായിരുന്നു. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ …

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, അവധികൾ ഈ ജില്ലയിൽ; മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഈ ജില്ലകളിലെ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.മഴദുരിതം തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ …

ബഹിരാകാശ നിലയത്തിനരികെ റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു; നിലയത്തിലെ സഞ്ചാരികൾ പേടകത്തിൽ അഭയം തേടി

വാഷിങ്ടൻ: ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽവച്ചായിരുന്നു നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയതായി നാസ റിപ്പോർട്ട് ചെയ്തു. ഈ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്. എന്നാൽ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട് .അതേസമയം, രാജ്യാന്തര നിലയത്തിലേക്കു പോയ സുനിത …

ദേശീയപാത നിർമ്മാണം: മൊഗ്രാലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണിയിൽ

കാസർകോട്: മൊഗ്രാൽ പുഴ കര കവിഞ്ഞു. മൊഗ്രാൽ കടവത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. സർവിസ് റോഡിൽ ആശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് ഇടയാക്കുകയാണ്. പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായിട്ടുണ്ട്. മഴ കനത്താൽ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുമെന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ മുറവിളി കൂട്ടുന്നുണ്ട്.