കാസർകോട്: മൊഗ്രാൽ പുഴ കര കവിഞ്ഞു. മൊഗ്രാൽ കടവത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. സർവിസ് റോഡിൽ ആശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് ഇടയാക്കുകയാണ്. പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായിട്ടുണ്ട്. മഴ കനത്താൽ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുമെന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ മുറവിളി കൂട്ടുന്നുണ്ട്.
