അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തെരെഞ്ഞെടുത്തു. സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ടെണ്ണൽ തുടരുകയാണ്. അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് . ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനുമോഹൻ, ടൊവീനോ തോമസ്, അൻസിബ ഹസൻ, സരയു എന്നിവരെ തെരഞ്ഞെടുത്തു. ഒരു വനിതയെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കും.അമ്മ ബൈലോ പ്രകാരം നാല് വനിതകൾ ഭരണസമിതിയിൽ ഉണ്ടാകണം.ഷീലു എബ്രഹാം കുക്കുപരമേശ്വരൻ, മഞ്ജു പിള്ള എന്നിവരെ പരിഗണിക്കണമെന്ന് ഒരു വിഭാഗം വനിതകൾ ആവശ്യപ്പെട്ടു. പ്രസിഡന്‍റായി മോഹന്‍ലാലും ഠ്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല. വിഷമം പറഞ്ഞ് ഇടവേള ബാബു വിടവാങ്ങി.