കാർ തലകീഴായി മറിഞ്ഞു, സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

  കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ …

 ‘മകൻ ലഹരിക്ക് അടിമ, ചികിത്സിക്കാൻ ഇനി പണമില്ല’: കാറിന് തീവച്ചു ദമ്പതികൾ ആത്മഹത്യ ചെയ്തു, കുറിപ്പ് പുറത്ത്

  തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് വെള്ളിയാഴ്ച കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് …

ദുരിതയാത്രയ്ക്ക് അറുതിയാവും; മംഗളുരുവിലേക്കുള്ള മൂന്ന് ട്രെയിനുകൾക്ക് ഒരു ജനറൽ കോച്ച് അനുവദിച്ചു

  യാത്രക്കാരുടെ തിരക്കുകൾ പരിഗണിച്ചു വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ റെയിൽവേ അനുവദിച്ചു. മംഗളൂരു വരെ പോകുന്ന മൂന്ന് ട്രയിനുകൾക്ക് ജനറൽ കോച്ചുകളും ഒരു ട്രെയിനിന് സെക്കൻഡ് സിറ്റിംഗ് കോച്ചുമാണ് റെയിൽവെ അധികമായി അനുവദിച്ചത്. ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, മലബാർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചു. കൂടാതെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള …

സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ട് മർദ്ദിച്ചു

  പാലക്കാട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചു.അട്ടപ്പാടി കോട്ടത്തറ ചന്തക്കടയിലെ മുഹമ്മദലി ജിന്ന എന്ന വ്ളോഗറെയാണു തമിഴ് നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചത്. വിവരമറിഞ്ഞ് എത്തിയ അഗളി പൊലീസാണ് വ്ളോഗറെ ബന്ധനത്തിൽ നിന്നു മോചിപ്പിച്ചത്. സംഭവത്തിൽ വ്ളോഗർക്കും അയാളെ കെട്ടിയിട്ട് അടിച്ച തമിഴ് വനിതകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം അടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങളും മോർഫു ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നതിനാണ് ജിന്നക്കെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

ചീമേനി ഐടി പാർക്കിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  കാസർകോട്: ചീമേനി ഐ ടി പാർക്കിന് സമീപം ഇന്നോവ കാറും ബൈക്കും കൂട്ടിയടിച്ച് യുവാവിനു ദാരുണാന്ത്യം. തിമിരി കുതിരുംചാൽ സ്വദേശി എം എ രാജേഷ്(45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചീമേനി കാങ്കോൽ റോഡിൽ ഐടി പാർക്കിന് സമീപം തോട്ടുവാളിയിൽ ആണ് അപകടം. രാജേഷ് സഞ്ചരിച്ച ബൈക്ക് കാങ്കോലിൽ നിന്ന് ചീമേനിലേക്ക് വരികയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ രാജേഷിനെ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. …

20 കോടി രൂപയുടെ തട്ടിപ്പ്: മണപ്പുറം അസി. ജനറൽ മാനേജർ ധന്യമോഹൻ കൊല്ലത്ത് കീഴടങ്ങി

  കൊല്ലം: തൃശൂർ വലപ്പാട് മണപ്പുറം കോംപ് ടെക് ആന്റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്നു 20 കോടി രൂപ തട്ടിപ്പാക്കിയ അസി. ജനറൽ മാനേജർ ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് വൈദ്യ പരിശോധനക്കു വിധേയയാക്കി. 18 വർഷത്തോളമായി ഈ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ധന്യ മോഹൻ. കൊല്ലം തിരുമുല്ലാ വാരo നെല്ലിമുക്ക് സ്വദേശിനിയാണ്. 2020 മുതൽ വ്യാജ ലോണുകളുണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നു പല …

നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ കാസർകോട് സ്വദേശിനി ശ്രുതി കൊമ്പനടുക്കം പിടിയിൽ; പിടിയിലായത് ഉഡുപ്പിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയവേ 

  കാസർകോട്: പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയിൽ. മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ വച്ച് പിടിയിലായതെന്നാണ് വിവരം. പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ശ്രുതി ഒളിവിൽ പോയത്. ഇൻസ്റ്റ​ഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതിപിന്നീട്, ഒരു ലക്ഷം രൂപയും ഒരു …

മൂന്നു വയസ്സുകാരനായ മകനു വിഷം നൽകി മാതാവ് ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

  മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം മാതാവ് വിഷം കഴിച്ചു  ജീവനൊടുക്കി. ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകടനില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടർന്നാണ് യുവതി മകനുമൊത്ത് ജീവനൊടുക്കൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്യ മോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. …

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരനു അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, വെള്ളച്ചാട്ടത്തിൽ കുളിച്ചവർ ആശങ്കയിൽ 

  കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ …

ഊണിൽ അച്ചാർ ഇല്ല; ഉപഭോക്താവ് പരാതി നൽകിയപ്പോൾ റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടമായത് 35,000 രൂപ

  പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 35,000 രൂപ. 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. ചെന്നൈ വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷം മുമ്പ് പാഴ്‌സൽ വാങ്ങിയ സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി. ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഉച്ചയൂണിന് ഓർഡർ നൽകിയത്. ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 ഊണ് …

സ്കൂൾ ബസിൽ നിന്ന് വീടിനു മുന്നിൽ ഇറങ്ങിയ യു.കെ.ജി വിദ്യാർഥിനി അതേ ബസ്സിടിച്ചു മരിച്ചു

  പാലക്കാട്: സ്വകാര്യ സ്കൂൾ യു.കെ.ജി. വിദ്യാർത്ഥിനി അതേ സ്കൂളിൻ്റെ ബസ്സിടിച്ചു മരിച്ചു. മണ്ണാർക്കാട് നാരങ്ങാപ്പറ്റ ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയും നാരങ്ങാപ്പറ്റ തൊണ്ടിപ്പറമ്പൻ നൗഷാദിൻ്റെ മകളുമായ ഹിബ (6) ആണ് മരിച്ചത്. വീടിനടത്തു സ്കൂൾ ബസിറങ്ങി മുന്നിലൂടെ റോഡ് മറി കടക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ഹിബ ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികൾ ബസ്സിനു പിന്നിലൂടെ റോഡ് മറികടന്നതുകൊണ്ട് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ബസ് കുട്ടിയുടെ ശരീരത്തുകൂടി കയറിയിറങ്ങിയതായി പറയുന്നു. നാട്ടുകാർ കുട്ടിയെ ഉടൻ …

കുമ്പള മര്‍ച്ചന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കുരുക്ക് മുറുകുന്നു, ഓഫീസ് മാറ്റാനോ അതിനു വേണ്ടി പണം ചെലവാക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് സഹകരണ വകുപ്പ്

  കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോഓപറേറ്റിവ് സൊസൈറ്റിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഗുരുതര ആരോപണങ്ങള്‍ സഹകരണ വകുപ്പ് ശരിവച്ചു. ബാങ്ക് ഡയരക്ടരായിരുന്ന വിക്രം പൈ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുമ്പള സഹകരണ ഭവനില്‍ പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ സൊസൈറ്റി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ തരപ്പെടുത്തുകയും അതില്‍ 10 ലക്ഷത്തില്‍പരം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച് അസി.രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. …

അഭിഭാഷകനെ ആര്‍.ഡി.ഒ ഓഫീസില്‍ നിന്ന് പുറത്താക്കി; ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ അഭിഭാഷകരുടെ രോഷപ്രകടനം

  കാസര്‍കോട്: വക്കാലത്ത് നല്‍കാനെത്തിയ അഭിഭാഷകനില്‍ നിന്നു വക്കാലത്ത് വാങ്ങാതിരിക്കുകയും അഭിഭാഷകനെ ആര്‍ഡിഒ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു എന്നാരോപിച്ച് ക്ഷുഭിതരായ ഹോസ്ദുര്‍ഗ് കോടതിയിലെ അഭിഭാഷകര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആര്‍.ഡി.ഒ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സികെ ശശീന്ദന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീശന്‍, പി നാരായണന്‍, പി രമാദേവി പ്രസംഗിച്ചു. വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെ ഹോസ്ദുര്‍ഗ് കോടതികളില്‍ നിന്ന് മുഴുവന്‍ അഭിഭാഷകരും പ്രതിഷേധ മാര്‍ച്ചില്‍ …

ഷിരൂരില്‍ അര്‍ജുന്റെ ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം കണ്ടെത്തിയത് കാസര്‍കോട് സ്വദേശി

  കര്‍ണ്ണാടകയിലെ അങ്കോളയില്‍ അപകടത്തില്‍പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കിടക്കുന്ന നദിക്കടിയിലെ നിര്‍ണായക സ്ഥലം കണ്ടെത്തിയത് കാസര്‍കോട് കയ്യൂര്‍ സ്വദേശി. കയ്യൂര്‍ മുഴക്കോത്ത് സ്വദേശിയും സൂറത്ത്കല്‍ എന്‍ഐടികെയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ശ്രീവത്സ കൊളത്തായരാണ് കുന്നിടിഞ്ഞ് മണ്ണ് കല്ലും പതിക്കുന്നതിന്റെ വ്യാപ്തിയും കനവും കണക്കാക്കി ശാസ്ത്രീയമായ സൂത്രവാക്യം ഉപയോഗിച്ചുള്ള ‘അലെര്‍ട്ടിക്ക് മോഡല്‍’ ഉണ്ടാക്കി കൃത്യമായ പ്രവചനം നടത്തിയത്. നാഷണല്‍ ദുരന്ത നിവാരണ സേന അതോററ്റിയുടെ ക്ഷണപ്രകാരമാണ് ഇദ്ദേഹം ഷിരൂരിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പെരിയയില്‍ ദേശീപാത നിര്‍മ്മാണത്തിനിടെ …

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീര ദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട്, മാഹി തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.2 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങള്‍ക്കും ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത …

ശക്തമായ കാറ്റില്‍ ഉദുമയില്‍ റെയില്‍വെ വൈദ്യുതി ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു, ട്രെയിനുകള്‍ വൈകും

കാസര്‍കോട്: ശക്തമായ കാറ്റില്‍ ഉദുമ പള്ളത്ത് റെയില്‍വെ ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു. വൈദ്യുതി ലൈനും തകര്‍ന്ന് പാളത്തില്‍ വീണു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് സംഭവം. വിവരത്തെ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിദഗ്ധരും അഗ്‌നിരക്ഷാ സേനയും ബേക്കല്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. വൈദ്യുതി ലൈനിലെ പ്രശ്‌നം പരിഹരിക്കാന്‍ ചെറുവത്തൂരില്‍ നിന്ന് സാങ്കേതിക വിദഗ്ധരെത്തണം. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് പോകുന്ന ഭാഗത്തെ റെയില്‍വേ ട്രാക്കിലാണ് തെങ്ങ് വീണത്. സംഭവത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുമെന്നാണ് …

സഹോദരിയുടെ വിവാഹം നടത്തണം, പിതാവിന്റെ കടം വീട്ടണം; വഴി കണ്ടത് തൊഴിലുടമയെ കൊള്ളയടിക്കല്‍, 14.5 ലക്ഷം കവര്‍ന്ന കേസില്‍ 20 കാരനും സഹോദരനും അടക്കം 4 പേര്‍ അറസ്റ്റില്‍

  തൊഴിലുടമയെ കൊള്ളയടിച്ച് 14.5 ലക്ഷം കവര്‍ന്ന കേസില്‍ 20 കാരനും സഹോദരനും അടക്കം നാലുപേര്‍ അറസ്റ്റില്‍. സഹോദരിയുടെ വിവാഹം നടത്താനും പിതാവിന്റെ ലോണ്‍ അടയ്ക്കാനുമായിട്ടാണ് യുവാവ് വന്‍തുക മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി മുകുന്ദ്പൂര്‍ സ്വദേശികളായ ഗൗതം(20) സഹോദരന്‍ ഗുഡ്ഡു (23), കുനാല്‍ (23), ഷക്കൂര്‍പൂര്‍ സ്വദേശി സുമിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ രോഹിതിനെ പിടികൂടാനായില്ല. തൊഴിലുടമ നമന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവര്‍ ഗൗതമും ചേര്‍ന്ന് …

കളക്ടറേറ്റ് വളപ്പിലെ കൂറ്റന്‍ പൂമരം കാറ്റില്‍ പൊട്ടി റോഡില്‍ വീണു; ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു, ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി

  കാസര്‍കോട്: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ വിദ്യാനഗര്‍ കളക്ടറേറ്റ് വളപ്പിലെ കൂറ്റന്‍ വാകമരം റോഡിലേക്ക് പൊട്ടിവീണു. എച്ച്.ടി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടു. ഗതാഗതവും തടസപ്പെട്ടു. വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് രാത്രിയോടെ സ്ഥലത്തെത്തിയെങ്കിലും കെഎസ് ഇബി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുത കമ്പികള്‍ അഴിച്ചുമാറ്റിയിരുന്നില്ല. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തന്നെ വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റി. രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ റോഡില്‍ വീണ മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. …