സാഹിത്യകാരൻ വാസു ചോറോട് അന്തരിച്ചു
കാസർകോട്: ജില്ലയിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ വാസു ചോറോട് (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പയ്യന്നൂരിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടകര ചോറോട് സ്വദേശിയാണ്. എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. വാഗ്മിയും ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് ഭരണസമിതി അംഗവുമായിരുന്നു. പടന്ന എം ആർവി ഹയർ …