പ്രാര്‍ഥനയ്ക്കിടെ 3 റോക്കറ്റുകള്‍ പതിച്ചു; ഗാസയില്‍ സ്‌കൂളിനു നേരെ ആക്രമണം, 100 പേര്‍ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപോര്‍ട്ട്. ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗാസ സിറ്റിയിലെ അല്‍ സഹാബയിലുള്ള അല്‍ തബാ ഈന്‍ സ്‌കൂളിനുനേരെയാണ് ആക്രമണം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹ്‌മൂദ് ബസാല്‍ ടെലഗ്രാമിലൂടെ അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്കിടെയായിരുന്നു ആക്രമണം. അതേസമയം ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് …