കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹരിത ജല ടൂറിസത്തിന് പാതയൊരുക്കുന്നു

 

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒഴുകുന്ന മൊഗ്രാല്‍ പുഴയുടെ ഓരങ്ങളിലെ കണ്ടല്‍ക്കാടുകളും കണ്ടല്‍ത്തുരുത്തുകളും കേന്ദ്രീകരിച്ച് ഹരിത ജലടൂറിസവും, ഒപ്പം തീര്‍ത്ഥാടന ടൂറിസവും പ്രാവര്‍ത്തികമാക്കാനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ ബ്ലോക്ക് തലയോഗം തീരുമാനിച്ചു. മൊഗ്രാല്‍പുത്തൂര്‍, കുമ്പള ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നുള്ള സംയുക്ത പ്രോജക്ടിന് കരട് രൂപം തയ്യാറാക്കുവാനും തീരുമാനിച്ചു. ആസൂത്രണയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷെമീറ ടി.കെ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ള എന്നിവര്‍ ടൂറിസ സാധ്യതകള്‍ വിവരിച്ചു. ഹരിത കേരള മിഷന്‍ ആര്‍.പി മാരായ കെ.കെ.രാഘവന്‍, എ നീലാംബരന്‍ എന്നിവര്‍ ഹരിത ടൂറിസത്തിന്റെ വിശദീകരണം നടത്തി. മൂന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അസി.സെക്രട്ടറി, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, മെമ്പര്‍മാര്‍ ആലോചനയോഗത്തില്‍ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി വിജു.വിബി സ്വാഗതവും സുഗണന്‍ നന്ദിയും പറഞ്ഞു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്ന്‌ വില്പനയും അനധികൃത താമസവും:അതിഥി തൊഴിലാളികൾക്കും വാടകക്കെട്ടിടം ഉടമകൾക്കുമെതിരെ പൊലീസ് നടപടി ; നീലേശ്വരം നഗരസഭയ്ക്ക് ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്. പിയുടെ മുന്നറിയിപ്പ്

You cannot copy content of this page