കാസര്‍കോട്: ചന്ദ്രഗിരി, കുമ്പള, മൊഗ്രാല്‍ പാലങ്ങളില്‍ നേത്രാവതി പാലത്തിന്റെ മാതൃകയില്‍ കൈവരികള്‍ സ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഉയരത്തില്‍ കൈവരികളില്ലാത്തതും, വെളിച്ചമില്ലാത്തതും ആണ് ഈ പാലങ്ങളെ ആത്മഹത്യാ മുനമ്പാക്കിയിട്ടുള്ളത്. നേത്രാവതി പാലത്തില്‍ ഉയര്‍ന്ന കൈവരികള്‍ സ്ഥാപിച്ചതിലൂടെ ആത്മഹത്യ കുറഞ്ഞു. ചന്ദ്രഗിരി പാലത്തിലെ തെരുവുവിളക്കു വര്‍ഷങ്ങളായി കത്താതെ കിടക്കുന്നു. ഇത് നന്നാക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്നു കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനോട് സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇഴഞ്ഞു നീങ്ങുന്ന മൊഗ്രാല്‍ പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.