കാസര്‍കോട്: സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്ത ക്ലീനര്‍ അറസ്റ്റിലായി. മടിക്കൈ കാട്ടിപ്പൊയില്‍ സ്വദേശി കുട്ടാപ്പി എന്ന രാജേഷിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്- ബിരിക്കുളം പരപ്പ റൂട്ടില്‍ ഓടുന്ന ബസിലെ ക്ലീനറാണ് രാജേഷ്. വെള്ളിയാഴ്ച രാവിലെ നീലേശ്വരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ വരികയായിരുന്ന യുവതിയെ സ്പര്‍ശിച്ച് മോശമായി പെരുമാറുകയായിരുന്നു. നീലേശ്വരത്ത് ബസിറങ്ങിയ യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. വൈകുന്നേരത്തോടെ നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.