കൂള്‍ബാറില്‍ വച്ച് വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പിച്ച സംഭവം; സദാചാര പൊലീസ് ചമഞ്ഞ രണ്ട് പ്രതികള്‍ക്ക് തടവും പിഴയും
കാസര്‍കോട്: ജന്മദിനത്തില്‍ കൂള്‍ബാറില്‍ വച്ച് സഹപാഠികളുമൊത്ത് ഐസ്‌ക്രീം കഴിക്കുകയായിരുന്ന വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ക്കും തടവും പിഴയും ശിക്ഷ. അംഗടിമുഗര്‍ സ്വദേശിയായ പ്രിഥ്വീരാജ് എന്നയാളെ സംഘം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി ജ്യൂസ് ഗ്ലാസ്സ് കൊണ്ട് തലക്കും, കൈപ്പത്തിക്കും കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ചെര്‍ക്കള തോട്ടത്തില്‍ ഹൗസിലെ പിഎ ഹാരിസ് എന്ന മുള്ളു ഹാരീസ് (36), ചെര്‍ക്കള ബാലനടുക്കത്തെ ഫൈസല്‍ എന്ന പൈച്ചു(35) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി …