മന്നിപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: കുഡ്ലു മന്നിപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്ലു വിവേകാനന്ദ് നഗര്‍ സ്വദേശി സുനില്‍ കുമാര്‍(29), കുഡ്ലു എന്‍എം കോംപൗണ്ട് സ്വദേശി പി ഹരീഷ്( 35), കുഡ്‌ലു ആര്‍ഡി നഗര്‍ സ്വദേശികളായ കെ വിശ്വസ്(37), കെ ആതിഷ്(38)എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മുന്‍ വിരോധത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാതി പത്തുമണിയോടെ മന്നിപ്പാടിയിലെ രഞ്ജിത്ത് ഷെട്ടി(18), ഹര്‍ഷിദ്, അജേഷ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഡി.എസ്.സി ഗ്രൗണ്ടിനു സമീപമുള്ള കടയ്ക്ക് സമീപം വെച്ച് 4 പേര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളും മറ്റുമായി വന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. മുന്‍പ് നടന്ന അടിപിടി പ്രശനത്തിന്റ ഭാഗമായി അക്രമിക്കപെട്ടവരുടെ പ്രദേശവാസികളാണ് അടിച്ചതെന്നും പറഞ്ഞാണ് ആക്രമിച്ചത്. അറസറ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page