വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 15 കാരിയെ പീഡിപ്പിച്ചു; രണ്ടുമാസത്തോളം നിരന്തര പീഡനം, ഒടുവില്‍ സ്‌കൂളിലെ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി എല്ലാം തുറന്നു പറഞ്ഞു; 50 കാരനായ പിതാവ് അറസ്റ്റില്‍

കൊല്ലം: കുളത്തുപ്പുഴയില്‍ 15 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍. ജനുവരി 20ന് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പിതാവ് മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടു മാസത്തോളം നിരന്തരം പീഡനം തുടര്‍ന്നു. ഇതോടെ കുട്ടി മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. കുട്ടിയിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് രണ്ടുമാസത്തോളം പീഡനത്തിന് ഇരയാക്കിയ വിവരം കുട്ടി കൗണ്‍സിലറോട് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുളത്തുപ്പുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുളത്തുപ്പുഴ പൊലീസ് പിതാവിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പിതാവിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page