ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി പ്രണയമാകാം; അത് വിശ്വാസവഞ്ചനയല്ലെന്ന് കോടതി വിധി

ഭാര്യയ്ക്ക് മറ്റു പുരുഷന്മാരോടുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണക്കാക്കാന്‍ പറ്റില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെ കൂടാതെ മറ്റു പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തിടത്തോളം കാലം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാന്‍ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ പേരില്‍ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ ആകില്ലെന്നും ജസ്റ്റിസ് ജിഎസ് അഹ്ലുവാലിയയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. പാതിവ്രത്യ ഭംഗം അല്ലെങ്കില്‍ ജാരവൃത്തി എന്ന് ഒരു ബന്ധത്തെ വിശേഷിപ്പിക്കണമെങ്കില്‍ അവിടെ ഒരു ശാരീരികബന്ധം കൂടി ഉള്‍പ്പെട്ടിരിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മറ്റൊരു പുരുഷനുമായി ഭാര്യ പ്രണയത്തിലാണ് എന്ന പരാതിയുമായി കുടുംബകോടതിയില്‍ എത്തിയ യുവാവിന്റെ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വൈകാരിക അടുപ്പം ജാരവൃത്തിയല്ല, ശാരീരിക ബന്ധത്തിന് തെളിവില്ലാത്ത പക്ഷം ഭാര്യക്ക് പരപുഷ ബന്ധം ഉണ്ടെന്നു പറയാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ഭാരതീയ നാഗരിക സംഹിതയുടെ 144(5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125 (4) വകുപ്പ് പ്രകാരവും ഭാര്യക്ക് പരപുരുഷബന്ധം തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ കേസ് നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന യുവാവ് ജീവനാംശമായി മാസത്തില്‍ 8000 രൂപയോളം നല്‍കി വരുന്നുണ്ട്. ഒരുമാസത്തെ തന്റെ വരുമാനം 8000 രൂപ മാത്രമാണ്. അതില്‍ ഹിന്ദു മേരേജ് ആക്ടിലെ 24 ആം വകുപ്പ് പ്രകാരം ക്രിമിനല്‍ പ്രൊസീജിയറിലെ 125 വകുപ്പ് പ്രകാരവും നാലായിരം രൂപ വീതം മാറിയ നല്‍കുന്നുണ്ടെന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്. വരുമാനം മുഴുവന്‍ ഇങ്ങനെ തീരുകയാണ് എന്നായിരുന്നു യുവാവിന്റെ പ്രധാന പരാതി. ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്ന ആളാണ് പരാതിക്കാരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page