കാസര്‍കോട്: യുവാവിനെ വീടിനടുത്തുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം സീറോഡിലെ മഹേന്ദ്രനാ(39)ണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു.വെളളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.മുനമ്പത്ത് അമ്പുവിന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, രവീന്ദ്രന്‍, അനിത, പ്രേമ.
