ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

വീട്ടിലെ ഗേറ്റ് തലയില്‍ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പിതാവ് കുട്ടിയെ സ്‌കൂളില്‍ നിന്നും സ്‌കൂട്ടറില്‍ തിരികെ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. ഗേറ്റിന്റെ മുന്നില്‍ കുട്ടിയെ ഇറക്കിവിട്ടു. പെണ്‍കുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു അകത്തു കടന്നു. പിതാവ് ഇരുചക്രവാഹനവുമായി പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചു. പെട്ടെന്ന് പെണ്‍കുട്ടിയുടെ മേല്‍ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ അയല്‍ക്കാരും പെണ്‍കുട്ടിയുടെ പിതാവും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page