അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; മൊബൈലില്‍ 18 പേരുടെ നഗ്ന ഫോട്ടോകള്‍, 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ഷാന്‍ മുഹമ്മദ്, അഖില്‍ ചാക്കോ, ഷാരോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. 18 പേരുടെ ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയത്. അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസ് എടുത്തത്. ഇവരുടെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തി. ഒരു വിദ്യാര്‍ഥിനിയാണ് പ്രതികളുടെ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ കണ്ടെത്തിയത്. സെല്‍ഫിയെടുത്തപ്പോള്‍ സഹപാഠി അത് ഫോണ്‍ ഗ്യാലറില്‍ തിരയുന്നതിനിടെയാണ് മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. ഫോണുകള്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, ചിത്രങ്ങള്‍ ഇവര്‍ എവിടെയെല്ലാം പ്രചരിപ്പിച്ചെന്ന് പരിശോധിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page