ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ പട്ടാപ്പകൽ കവർച്ച; പ്രതി പിടിയിലായി, 10 ലക്ഷം കണ്ടെടുത്തു, മോഷണം നടത്തിയത് കടം വീട്ടാനെന്ന് പ്രതി
തൃശൂർ: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. ചാലക്കുടി സ്വദേശി റിജോയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. കടം വീട്ടാനായാണ് കൊള്ള നടത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.തൃശൂർ റൂറൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. ഹെല്‍മറ്റും മാസ്‌കും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിന്‍റെ അകത്തു കടന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായ രണ്ട് ജീവനക്കാരേയും ഭക്ഷണം കഴിച്ചിരുന്ന ആറ് പേരേയും പൂട്ടിയിട്ടതിനു …