കാസർകോട്: കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൗക്കി പെരിയടുക്ക പുതിയ വാട്ടർ ടാങ്കിന് സമീപത്തെ പരേതരായ ബട്ടിയൻ ചെട്ടിയരുടെയും ലക്ഷ്മിയുടെയും മകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ കുശലൻ (54) ആണ് മരിച്ചത്. താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വെള്ളിയാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം പാറക്കട്ട പൊതുശ്മശാനത്തിൽ നടന്നു.
സഹോദരങ്ങൾ: ദാമു, ഇന്ദിര, സുജാത, ഉമേശൻ.
