കാസർകോട്: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കൂട്ടു കാർക്ക് ഒപ്പം ഭീമനടി മാങ്കോട് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു യുവാവ്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച മാലോം സെന്റ് ജോർജ് ഫെറോന പള്ളിയിൽ നടക്കും. ആൽബർട്ട്, ആൽബിൻ സഹോദരങ്ങളാണ്.
