ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ബലാല്‍സംഗം ചെയ്തു; സ്വകാര്യ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 25 കാരനായ യൂ-ട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ യൂ-ട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ സൗത്ത് അന്നാര ഭാഗം കറുകവളപ്പില്‍ മുഹമ്മദ് നിഷാലി(25)നെയാണ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച ശേഷം നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കളമശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.ബി. ലത്തീഫിന്റെ നേതൃത്വത്തില്‍ പ്രതിയെ കോഴിക്കോട് നിന്നും പിടികുടുകയായിരുന്നു. പ്രതിയെ റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page