കണ്ണൂര്‍: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രന്‍ (31)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ പിന്‍വശത്തെ ആലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാള്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബേങ്ക് ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവും ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് തളാപ്പില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. ചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകളാണ്. മകന്‍: രുദ്ര. സഹോദരന്‍: അക്ഷയ്(ഇന്ത്യന്‍ ആര്‍മി). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തില്‍ നടക്കും.
