ജ്യൂസ് ആണെന്ന് കരുതി കുടിച്ചത് മണ്ണെണ്ണ; രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി ജില്ലയിൽ പനച്ചമൂടിന് സമീപം ദേവി കോട് സ്വദേശികളായ അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ആരോൺ കുടിക്കുകയായിരുന്നു.കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ അമ്മയാണ് കുഞ്ഞ് മണ്ണെണ്ണ കുടിച്ചതായി കണ്ടത്. ഉടൻ തന്നെ നാട്ടുകാരെത്തി കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം കുഞ്ഞിനെ തിരുവനന്തപുരം …

ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി കാസർകോട് സ്വദേശിയായ വൈദികനില്‍ നിന്ന് 1.41 കോടി കവര്‍ന്ന കേസ്: രണ്ട് പേരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു

കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികനില്‍ നിന്ന് 1.41 കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരി (35), കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടില്‍ അജ്മല്‍.കെ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2024 നവംബർമുതൽ 2025 ജനുവരി 15 വരെയാണ് …

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം …

പരാതിക്കാരി വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: പരാതിക്കാരി വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീന്റെയാണ് നിരീക്ഷണം. ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണ്. കുറ്റകൃത്യത്തിന് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിലാണ് കോടതിയുടെ ഇടപെടൽ. ഇയാള്‍ പരാതിക്കാരിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും …

കുമ്പള ടൗണിന്റെ കവാടം അടച്ചുകൊണ്ടുള്ള ദേശീയപാത വികസനം: ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനിയും നേതാക്കളും സന്ദർശനം നടത്തി

കാസർകോട്: ജില്ലയിലെ മുഴുവൻ ടൗണുകളിലും ദേശീയപാത വികസനത്തിൽ വഴിതുറന്നപ്പോൾ കുമ്പള ടൗണിനെ മാത്രം വഴിയടച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ആവശ്യപ്പെട്ടു. നിർമ്മാണം പുരോഗമിക്കുമ്പോൾ വേണ്ടവിധത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടാത്തതാണ് കുമ്പള ടൗണിന് ഇങ്ങനെയൊരു ദുരിതം ഉണ്ടാക്കിയതെന്ന് അശ്വിനി കുറ്റപ്പെടുത്തി.ടൗണിലെ യാത്രാദുരിതം നേരിട്ട് കാണാൻ കുമ്പളയിലെത്തിയ എം എൽ അശ്വിനി നാട്ടുകാരുമായും, വ്യാപാരികളുമായും, രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും, സന്നദ്ധ സംഘടനാ പ്രവർത്തകരുമായും സംസാരിച്ചു. വൈകിയ വേളയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ …

‘ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം, അവരും ഏകാന്തത അനുഭവിക്കുന്നുണ്ട്’; വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി

ലക്‌നൗ : ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണത്താല്‍ ജീവനൊടുക്കി യുവാവ്. വീഡിയോ ചിത്രീകരിച്ചശേഷമാണ് ടെക്കി യുവാവ് ജീവനൊടുക്കിയത്. മുംബൈയില്‍ ടിസിഎസില്‍ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസുള്ള മാനവ് ശര്‍മ്മയാണ് തൂങ്ങിമരിച്ചത്. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും മാനവ് വീഡിയോയില്‍ പറയുന്നു.ജീവനൊടുക്കാനായി കഴുത്തില്‍ കുരുക്കിട്ടശേഷമാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞുകൊണ്ട് വീഡിയോയില്‍, മാനവ് തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. കൂടാതെ ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവര്‍ വളരെ ഏകാന്തത അനുഭവിക്കുന്നുവെന്നും മാനവ് പറയുന്നു. …

വടക്കന്‍ പാക്കിസ്ഥാനില്‍ മസ്ജിദിനുള്ളില്‍ ബോംബ് സ്‌ഫോടനം; അഞ്ചുമരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ്: റംസാന്‍ ഒരുക്കങ്ങള്‍ക്കിടയില്‍ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ താലിബാന്‍ അനുകൂല പള്ളിയില്‍ വെള്ളിയാഴ്ച ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ പാക്കിസ്ഥാനിലെ ഖൈബര്‍, പാഖ്തുംഖ്വാ പ്രവശ്യയിലെ അക്കോറഘട്ടക് ജില്ലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ പൊലീസ് ചീഫ് അബ്ദുല്‍ റഷീദ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാമിയ ഹഖ്വാനിയക്കുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. അഫ്ഖാന്‍ താലിബാനുമായി അടുത്ത ബന്ധമുള്ള പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ചയും ഞായറാഴ്ച റംസാന്‍ പെരുന്നാള്‍ …

ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യയും മരിച്ചു

കാസര്‍കോട്: ആലംപാടിയില്‍ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. ചെറിയ ആലംപാടിയിലെ സി അബ്ദുല്‍ ഖാദര്‍ ഹാജി(98), ഭാര്യ ആയിശ(92) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് ആബ്ദുല്‍ ഖാദര്‍ ഹാജി മരിച്ചത്. വെള്ളിയാഴ്ച രാവിലെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഖബറടക്കം നടത്താനുള്ള ഒരുക്കത്തിനിടെ രാവിലെ എട്ടു മണിയോടെ ആയിശയും മരിച്ചു. തുടര്‍ന്ന് ഇരുവരുടെയും ഖബറടക്കം 11 മണിയോടെ ആലംപാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മക്കള്‍: സിഎം മുഹമ്മദ് ഹാജി, സിഎം അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സിഎം ഉമര്‍ …

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ചാമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വന്‍ ഹിമപാതം. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മന ഗ്രാമത്തില്‍ 57 തൊഴിലാളികള്‍ ഹിമപാതത്തില്‍ കുടുങ്ങി. ഇതില്‍ 16 തൊഴിലാളികളെ രക്ഷപ്പെടുത്തി ഗുരുതരാവസ്ഥയില്‍ മനയ്ക്കടുത്തുള്ള സൈനിക ക്യാമ്പിലേക്ക് എത്തിച്ചു. 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് ഇപ്പോള്‍. ബദരീനാഥ് ധാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാമ്പിന് സമീപമാണ് സംഭവം. തൊഴിലാളികള്‍ റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട സമയത്താണ് ഹമിപാതമുണ്ടായത്. നിരവധി ആംബുലന്‍സുകള്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെങ്കിലും കനത്ത …

ചെറുപനത്തടിയിലെ മറിയക്കുട്ടി അന്തരിച്ചു

പനത്തടി: ചെറുപനത്തടിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ കരോടന്‍ വര്‍ക്കിയുടെ ഭാര്യ മറിയക്കുട്ടി (96) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ നടക്കും. ചേര്‍ത്തല പള്ളിപ്പുറം പതിയാമൂല കുടുംബാംഗമാണ്. മക്കള്‍: ത്രേസ്യാമ്മ, അപ്പച്ചന്‍, ആലീസ്, ചിന്നമ്മ, ജോയി, ജോണി, ടോമി. മരുമക്കള്‍: മാത്യു പയ്യമ്പള്ളി, സെലീന ആലുക്കല്‍, സെബാസ്റ്റ്യന്‍ മാറാട്ടുകുളം, കുര്യന്‍ മഠത്തിശ്ശേരി, മോളി ഞൊണ്ടിമാക്കല്‍, ട്രീസ പാപ്പിനിശേരി, റിനി വല്ലാട്ട്. സഹോദരങ്ങള്‍: ഫാ.തോമസ് പതിയാമൂല (ബംഗാള്‍), ജോസഫ് പതിയാമൂല.

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാലിച്ചാനടുക്കം സ്വദേശിനി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാലിച്ചനടുക്കം മൂപ്പില്‍ കെവി ഗോപിയുടെയും വത്സലയുടെയും മകള്‍ സൗമ്യ(40) ആണ് മരിച്ചത്. ബന്തടുക്ക സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. നയന, നിഹാല്‍ എന്നിവര്‍ മക്കളാണ്. സബിന്‍ സഹോദരനാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ വീട്ടു വളപ്പില്‍.

കുമ്പള മഖാം ഉറൂസ്: ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 2 വരെ

കാസര്‍കോട്: കുമ്പള മഖാം ഉറൂസ് ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ രണ്ടു വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ കുമ്പള ബദര്‍ ജുമാ മസ്ജിദില്‍ ചേര്‍ന്ന മഹല്ല് ജമാഅത്തിന്റെയും അയല്‍ ജമാഅത്തുകാരുടെയും യോഗം തീരുമാനിച്ചു. സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, യഹ്യ തങ്ങള്‍ ആരിക്കാടി, കുമ്പള ഖത്തീബ് ഉമര്‍ ഹുദവി പുളപ്പാടം, ജമാഅത്ത് പ്രസിഡന്റ് ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി മമ്മു ഹാജി മുബാറക്ക്, ട്രഷറര്‍ എന്‍ അബ്ദുള്ള താജ്, കെഎം അബ്ബാസ്, …

വിക്കിപീഡിയ രചനയില്‍ റെക്കോര്‍ഡുമായി അനുപമ രാധാകൃഷ്ണന്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം വിക്കിപീഡിയ രചന ഹിന്ദി മത്സരത്തില്‍ ഒന്നാം സമ്മാനം നേടി റെക്കോര്‍ഡ് നേടിയിരിക്കുകയാണ് കാസര്‍കോട് ഗവ. കോളേജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിനിയായ അനുപമ രാധാകൃഷ്ണന്‍. 2023 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും 2024 ല്‍ മുന്നാട് പീപ്പിള്‍സ് കോളേജിലും ഈ വര്‍ഷം കണ്ണൂര്‍ എസ്.എന്‍. കോളേജിലും നടന്ന മത്സരത്തില്‍ അനുപമ ഒന്നാം സ്ഥാനം നേടി. 2023 ല്‍ അന്ധവിശ്വാസങ്ങള്‍, 2024 ല്‍ വിവര്‍ത്തകനായ ഡോ. ആര്‍സു, 2025 …

‘തട്ടത്തില്‍… തക്കത്തില്‍… തന്നിട്ട് പോയതെന്ത്?’; ‘അഭിലാഷം’ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി, ഈണം നല്‍കിയതും പാടിയതും കുണ്ടംകുഴി സ്വദേശി

കാസര്‍കോട്: ‘അഭിലാഷം’ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘തട്ടത്തില്‍… തക്കത്തില്‍… തന്നിട്ട് പോയതെന്ത്..?’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ഷറഫുവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനും കുണ്ടംകുഴി സ്വദേശിയുമായ ശ്രീഹരി കെ നായര്‍ തന്നെയാണ്. ‘മണിയറയിലെ അശോക’ന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, തന്‍വി റാം, …

‘ഒരാളെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല, കൊല്ലുന്നതിന് മുമ്പ് കൂട്ടക്കൊലയെക്കുറിച്ച് കാമുകിയോട് സംസാരിച്ചിരുന്നു, എങ്ങനെ ഇനി ജീവിക്കുമെന്ന് ചോദിച്ച ഫര്‍സാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി, സഹോദരനെയും കാമുകിയെയും കൊലപ്പെടുത്താനുള്ള ധൈര്യത്തിന് വേണ്ടി മദ്യപിച്ചു’; വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ പ്രതി അഫാന്റെ മൊഴി പുറത്ത്. പാങ്ങോട് പൊലീസിനാണ് മൊഴി നല്‍കിയത്. സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്താന്‍ ധൈര്യം കിട്ടാന്‍ മദ്യപിച്ചു. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് മറ്റു കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ശേഷം ഇനി എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന അവസാനമായി അഫാനോട് ചോദിച്ചിരുന്നത്. വിവരം കേട്ടു കരഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫര്‍സാനയെ പ്രതി ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയത്.മുത്തശ്ശി സല്‍മാബീവി തങ്ങള്‍ക്കുണ്ടായ കടബാധ്യതയ്ക്ക് കാരണം അമ്മ ഷെമിയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് മുത്തശ്ശിയോടുള്ള …

അഗ്‌നി ഗോളമായ സ്‌കൂള്‍ ബസില്‍ നിന്നു 15 വിദ്യാര്‍ത്ഥികളെ ഡ്രൈവര്‍ അതിസാഹസികമായി രക്ഷിച്ചു

പി പി ചെറിയാന്‍ ഒഹായോ: വ്യാഴാഴ്ച രാവിലെ ഒഹായോയിലെ ക്ലീവ്ലാന്‍ഡ് ഹൈറ്റ്സിലെ മോണ്ടിസെല്ലോ മിഡില്‍ സ്‌കൂളിലേക്ക് 15 വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ബസിനു തീപിടിച്ചു. നിമിഷ നേരത്തിനുള്ളില്‍ തീഗോളമായി മാറിയ ബസിനുള്ളില്‍ നിന്ന് ഡ്രൈവര്‍ ഒരു ഡസനിലധികം വിദ്യാര്‍ത്ഥികളെ പൊള്ളല്‍ പോലും ഏല്‍ക്കാതെ അതിസാഹസികമായി രക്ഷിച്ചു. വാഹനത്തിന്റെ പിന്‍ചക്രങ്ങളിലൊന്നിലാണ് ആദ്യമായി തീപിടിച്ചതെന്നു സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ലിസ് കിര്‍ബി പറഞ്ഞു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം സ്‌കൂള്‍, ജില്ല, അഗ്‌നിശമന വകുപ്പ്, സംസ്ഥാന ഹൈവേ …

പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം സമാപിച്ചു

കാസര്‍കോട്: ആറു ദിവസമായി ചിലമ്പുകളുടേയും, ചെണ്ടമേളങ്ങളുടേയും അസുരതാളങ്ങളില്‍ ഉറഞ്ഞാടിയ തെയ്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവും ചൊരിഞ്ഞ് സന്തോഷത്തോടെ അരങ്ങൊഴിഞ്ഞു. ഗുണം വരണം, ഗുണം വരണം, എല്ലാവര്‍ക്കും ഗുണം വരണമെന്ന് തെയ്യങ്ങള്‍ എല്ലാവരെയും അനുഗ്രഹിച്ചു.വ്യാഴാഴ്ച വൈകിട്ടു വിഷ്ണുമൂര്‍ത്തി തെയ്യം പുലിക്കുന്ന് ദൈവ സന്നിധിയിലേക്ക് ശ്രീപാദം കുളിര്‍പ്പിച്ചു.7 ന് പുല്ലൂര്‍ണ്ണന്‍ തെയ്യം(പൂമുടി) ആനവാതുക്കലുള്ള ദൈവ സന്നിധിയിലേക്ക് ശ്രീപാദം കുളിര്‍പ്പിക്കാന്‍ പുറപ്പെട്ടു. തിരിച്ചെത്തിയ വിഷ്ണുമൂര്‍ത്തിയും, പൂമുടിയും മുഖാമുഖം ഐതിഹ്യം ചൊല്ലി കേള്‍പ്പിച്ചു. ഭക്തര്‍ക്ക് അനുഗ്രഹവും മഞ്ഞള്‍ പ്രസാദവും നല്‍കി. രാത്രി 18 പെണ്‍കുട്ടികളുടെ …

രജിസ്റ്റര്‍ ചെയ്യാത്ത അമേരിക്കന്‍ കുടിയേറ്റക്കാരെ ക്രിമിനല്‍ പ്രോസിക്യൂഷന് വിധേയമാക്കാന്‍ സാധ്യത

പിപി ചെറിയാന്‍വാഷിംഗ്ടണ്‍ ഡി സി : 14 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ രജിസ്റ്റര്‍ ചെയ്യാനും അവരുടെ വിരലടയാളം യുഎസ് സര്‍ക്കാരിന് നല്‍കാനും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷനു വിധേയമാക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് ഭരണകൂടം വെളിപ്പെടുത്തി. രാജ്യത്തുള്ള ദശലക്ഷക്കണക്കിനു നിയമവിരുദ്ധ കുടിയേറ്റക്കാര്‍ സ്വന്തമായി രാജ്യം വിടാന്‍ പ്രേരിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമാണിത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയിട്ടുള്ളത്. അത്തരം കുടിയേറ്റക്കാരോട് രാജ്യം വിടാന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.’നമ്മുടെ രാജ്യത്ത് …