ചാമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വന്‍ ഹിമപാതം. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മന ഗ്രാമത്തില്‍ 57 തൊഴിലാളികള്‍ ഹിമപാതത്തില്‍ കുടുങ്ങി. ഇതില്‍ 16 തൊഴിലാളികളെ രക്ഷപ്പെടുത്തി ഗുരുതരാവസ്ഥയില്‍ മനയ്ക്കടുത്തുള്ള സൈനിക ക്യാമ്പിലേക്ക് എത്തിച്ചു. 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് ഇപ്പോള്‍. ബദരീനാഥ് ധാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാമ്പിന് സമീപമാണ് സംഭവം. തൊഴിലാളികള്‍ റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട സമയത്താണ് ഹമിപാതമുണ്ടായത്. നിരവധി ആംബുലന്‍സുകള്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും, ജില്ലാ ഭരണകൂടവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സ്ഥലത്തുണ്ട്.
