വടക്കന്‍ പാക്കിസ്ഥാനില്‍ മസ്ജിദിനുള്ളില്‍ ബോംബ് സ്‌ഫോടനം; അഞ്ചുമരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ്: റംസാന്‍ ഒരുക്കങ്ങള്‍ക്കിടയില്‍ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ താലിബാന്‍ അനുകൂല പള്ളിയില്‍ വെള്ളിയാഴ്ച ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ പാക്കിസ്ഥാനിലെ ഖൈബര്‍, പാഖ്തുംഖ്വാ പ്രവശ്യയിലെ അക്കോറഘട്ടക് ജില്ലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ പൊലീസ് ചീഫ് അബ്ദുല്‍ റഷീദ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാമിയ ഹഖ്വാനിയക്കുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. അഫ്ഖാന്‍ താലിബാനുമായി അടുത്ത ബന്ധമുള്ള പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ചയും ഞായറാഴ്ച റംസാന്‍ പെരുന്നാള്‍ ആരംഭിക്കാനിരിക്കെയാണ് ബോംബ് സ്‌ഫോടനം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page