കാസര്‍കോട്: കുമ്പള മഖാം ഉറൂസ് ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ രണ്ടു വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ കുമ്പള ബദര്‍ ജുമാ മസ്ജിദില്‍ ചേര്‍ന്ന മഹല്ല് ജമാഅത്തിന്റെയും അയല്‍ ജമാഅത്തുകാരുടെയും യോഗം തീരുമാനിച്ചു. സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, യഹ്യ തങ്ങള്‍ ആരിക്കാടി, കുമ്പള ഖത്തീബ് ഉമര്‍ ഹുദവി പുളപ്പാടം, ജമാഅത്ത് പ്രസിഡന്റ് ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി മമ്മു ഹാജി മുബാറക്ക്, ട്രഷറര്‍ എന്‍ അബ്ദുള്ള താജ്, കെഎം അബ്ബാസ്, ഹനീഫ് കുണ്ടങ്കരടുക്ക, സമീര്‍ കുമ്പള തുടങ്ങിയവര്‍ക്ക് പുറമേ വിവിധ മഹല്ല് പ്രതിനിധികളും സംബന്ധിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍: കെ.എം അബ്ബാസ്, ജനറല്‍ കണ്‍വീനര്‍: കെ.എം ഹനീഫ്, ട്രഷറര്‍: സമീര്‍ കുമ്പള, വൈസ് ചെയര്‍മാന്‍മാര്‍: മുഹമ്മദ് കെ.എ.അബ്ദുല്ല കുണ്ടങ്കാടുക്ക, പോക്കര്‍ ബത്തേരി എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാര്‍: ഇബ്രാഹിം പെര്‍വാട്, അമാനുള്ള കുണ്ടങ്കാരടുക്ക, അബ്ദുല്ല വളവില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
