വിക്കിപീഡിയ രചനയില്‍ റെക്കോര്‍ഡുമായി അനുപമ രാധാകൃഷ്ണന്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം വിക്കിപീഡിയ രചന ഹിന്ദി മത്സരത്തില്‍ ഒന്നാം സമ്മാനം നേടി റെക്കോര്‍ഡ് നേടിയിരിക്കുകയാണ് കാസര്‍കോട് ഗവ. കോളേജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിനിയായ അനുപമ രാധാകൃഷ്ണന്‍. 2023 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും 2024 ല്‍ മുന്നാട് പീപ്പിള്‍സ് കോളേജിലും ഈ വര്‍ഷം കണ്ണൂര്‍ എസ്.എന്‍. കോളേജിലും നടന്ന മത്സരത്തില്‍ അനുപമ ഒന്നാം സ്ഥാനം നേടി. 2023 ല്‍ അന്ധവിശ്വാസങ്ങള്‍, 2024 ല്‍ വിവര്‍ത്തകനായ ഡോ. ആര്‍സു, 2025 ല്‍ മനുഷ്യമൃഗ സംഘര്‍ഷം എന്നിവയായിരുന്നു വിഷയങ്ങള്‍.
2024 ല്‍ ഇംഗ്ലീഷിലും ഒന്നാം സമ്മാനം നേടിയിരുന്നു. ഈ വര്‍ഷവും സര്‍വ്വകലാ കലോത്സവത്തില്‍ മത്സരിച്ചുവെങ്കിലും ഫലം ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ അഭിഭാഷകനായ അഡ്വ.രാധാകൃഷ്ണന്‍ പെരുമ്പളയുടെയും റിട്ട.കോളേജ് അദ്ധ്യാപികയായ ഡോ.എം.രമയുടെയും മകളാണ്
അനുപമ രാധാകൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page