കാസർകോട്: ജില്ലയിലെ മുഴുവൻ ടൗണുകളിലും ദേശീയപാത വികസനത്തിൽ വഴിതുറന്നപ്പോൾ കുമ്പള ടൗണിനെ മാത്രം വഴിയടച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ആവശ്യപ്പെട്ടു. നിർമ്മാണം പുരോഗമിക്കുമ്പോൾ വേണ്ടവിധത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടാത്തതാണ് കുമ്പള ടൗണിന് ഇങ്ങനെയൊരു ദുരിതം ഉണ്ടാക്കിയതെന്ന് അശ്വിനി കുറ്റപ്പെടുത്തി.
ടൗണിലെ യാത്രാദുരിതം നേരിട്ട് കാണാൻ കുമ്പളയിലെത്തിയ എം എൽ അശ്വിനി നാട്ടുകാരുമായും, വ്യാപാരികളുമായും, രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും, സന്നദ്ധ സംഘടനാ പ്രവർത്തകരുമായും സംസാരിച്ചു. വൈകിയ വേളയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ചെയ്യാവുന്നതൊക്കെ ഡൽഹിയിൽ പോയാ ണെങ്കിലും ചെയ്യാൻ ശ്രമിക്കുമെന്ന് അശ്വിനി നാട്ടുകാർക്ക് ഉറപ്പുനൽകി.
അശ്വിനിക്കൊപ്പം ബിജെപി മണ്ഡലം പ്രസിഡന്റ് സുനിൽ, സെക്രട്ടറി പ്രദീപ്, ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം വി രവീന്ദ്രൻ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിദ്യാ പൈ, അജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് മുൻ പ്രസിഡണ്ട് വിക്രം പൈ, കുമ്പള ബദർ ജുമാമസ്ജിദ് സെക്രട്ടറി മമ്മു മുബാറക്, ട്രഷറർ അബ്ദുള്ള താജ്, കെഎസ് ശമീർ, അഹമ്മദലി കുമ്പള, അബ്ദുള്ള കുമ്പള, ഹമീദ് കാവിൽ, ബിഎം സിദ്ധീഖ് ഇബ്രാഹിം ബത്തേരി, മൊയ്തീൻ കുഞ്ഞി കടവത്ത്, എംഎ മൂസ മൊഗ്രാൽ തുടങ്ങിയ നൂറുകണക്കിനാളുകൾ പരാതി ബോധിപ്പിക്കാൻ എത്തിയിരുന്നു.
