‘ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം, അവരും ഏകാന്തത അനുഭവിക്കുന്നുണ്ട്’; വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി

ലക്‌നൗ : ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണത്താല്‍ ജീവനൊടുക്കി യുവാവ്. വീഡിയോ ചിത്രീകരിച്ചശേഷമാണ് ടെക്കി യുവാവ് ജീവനൊടുക്കിയത്. മുംബൈയില്‍ ടിസിഎസില്‍ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസുള്ള മാനവ് ശര്‍മ്മയാണ് തൂങ്ങിമരിച്ചത്. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും മാനവ് വീഡിയോയില്‍ പറയുന്നു.
ജീവനൊടുക്കാനായി കഴുത്തില്‍ കുരുക്കിട്ടശേഷമാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞുകൊണ്ട് വീഡിയോയില്‍, മാനവ് തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. കൂടാതെ ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവര്‍ വളരെ ഏകാന്തത അനുഭവിക്കുന്നുവെന്നും മാനവ് പറയുന്നു. അതേസമയം തന്റെ മരണശേഷം തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് മാനവ് ഭാര്യയോടായി പറയുന്നു. കൂടാതെ താന്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. സംഭവത്തിന് പിന്നാലെ മാനവ് ശര്‍മ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ആരോപണങ്ങള്‍ മാനവിന്റെ ഭാര്യ നികിത നിഷേധിക്കുകയായിരുന്നു. മാനവ് മദ്യപാനിയാണെന്നും നേരത്തെയും പലതവണ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും നികിത പറഞ്ഞു. ഇക്കാര്യം താന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ താന്‍ പറഞ്ഞതെല്ലാം അവര്‍ അവഗണിക്കുകയായിരുന്നുവെന്നു നികിത പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page