ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്‍റെ നീക്കത്തിന് തിരിച്ചടി; പ്രമേയാവതരണം ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം: ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുളള കോഴിക്കോട് കോർപ്പറേഷന്‍ ഭരണ സമിതി നീക്കത്തിന് തിരിച്ചടി.  കോർപ്പറേഷന്‍റെ ഭരണനിർവ്വഹണ അധികാര പരിധിയിൽപ്പെടുന്ന വിഷയമല്ല ഏകീകൃത സിവിൽകോഡെന്ന വാദം അംഗീകരിച്ചാണ് പ്രമേയാവതരണം കോടതി സ്റ്റേ ചെയ്തത്. ബിജെപി കൗൺസിലർ നവ്യാ ഹരിദാസാണ് പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 1995 ലെ കേരളാ മുൻസിപ്പാലിറ്റി ചട്ടം 18(4)(a) അനുസരിച്ച് നഗരസഭക്കോ , കോർപ്പറേഷനോ  അവരുടെ അധികാര പരിധിയിൽപ്പെടുന്ന വിഷയങ്ങളിൽ മാത്രമാണ് പ്രമേയം പാസ്സാക്കാൻ കഴിയുക. ഇത് പരിഗണിച്ചാണ് ജസ്റ്റിസ്  എൻ …

കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: കാസര്‍കോട്ടുകാരനായ കരാത്തെ താരം ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഏഷ്യന്‍ കരാത്തെ ഫെഡറേഷന്‍ ജഡ്ജായി ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി ഷാജു മാധവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 20 മുതല്‍ 23 വരെ മലഷ്യയിലെ മലാകയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരീക്ഷയില്‍ വിജയിച്ചാണ് ഷാജു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള യോഗ്യത നേടിയത്. സെയ്‌ഡോ കാന്‍ ഷിട്ടോറിയു ഏഷ്യന്‍ ചീഫ് ടെക്നിക്കല്‍ ഡയരക്ടറാണ്. കരാത്തെ കേരള അസോസിയേഷന്റെ ടൂര്‍ണമെന്റ് കമ്മീഷന്‍ …

മണിപ്പൂർ സംഭവം 4 പ്രതികൾ അറസ്റ്റിൽ; മുഖ്യ പ്രതിയുടെ വീടിന് തീവെച്ച് ജനക്കൂട്ടം

മണിപ്പൂർ: മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ 3 പേർ കൂടെ അറസ്റ്റിൽ.ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവത്തിലെ പ്രധാന പ്രതി ഹൂയ് രേം ഹിറോദാസ്  മെയ്തി എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളുടെ വീടിന് ജനക്കൂട്ടം തീവെച്ചു. സ്ത്രീകളടങ്ങിയ സംഘമാണ് വീട് തീവെച്ചത്. മണിപ്പൂരിലെ ആക്രമ  സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കൂടുതൽ …

വെള്ളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

മംഗളൂരു: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാവൂര്‍ മസ്ജിദിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഫിറോസ് അന്‍സാരിയുടെ ഒന്നരവയസുള്ള മകള്‍ ആയിഷ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ബക്കറ്റിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചത്. ജാര്‍ഖണ്ഡില്‍ നിന്നും തൊഴിലിനായി എത്തിയവരാണ് ഫിറോസ് അന്‍സാരിയുടെ കുടുംബവും. കാവൂര്‍ പള്ളിക്ക് സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. അസ്വാഭാവിക മരണത്തിന് കാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സംശയരോഗം മൂത്തു, ഗള്‍ഫില്‍ നിന്ന് വന്ന യുവാവ് ഭാര്യയെ അടിച്ചുകൊന്നു

മലപ്പുറം(പൊന്നാനി): ഗള്‍ഫില്‍ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയില്‍ വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ജെഎം റോഡിനു സമീപം വാലിപ്പറമ്പില്‍ ആലിങ്ങലില്‍ 36 കാരിയായ സുലൈഖയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് യൂനുസ് കോയ(40)സംഭവത്തിന് ശേഷം മുങ്ങി. തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞു ബാത്ത്‌റൂമില്‍ നിന്നിറങ്ങി വന്ന സുലൈഖയെ, ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലക്കടിയേറ്റ് നിലത്തുവീണ സുലൈഖയുടെ നെഞ്ചത്തും യൂനുസ് കുത്തി.സംഭവത്തിനു ശേഷം യൂനുസ് കടന്നുകളഞ്ഞു. കുട്ടികള്‍ ബഹളം വെച്ചതോടെ …

പാല്‍ പാക്കറ്റുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികവില, മൂന്നുകടകള്‍ക്കെതിരേ ലീഗല്‍ മെട്രോളജി കേസെടുത്തു

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍പാക്കറ്റുകള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 രൂപ എം.ആര്‍.പി പ്രിന്റ് ചെയ്ത പാല്‍ പാക്കറ്റുകള്‍ക്ക് 25 രൂപ ഈടാക്കി വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുവരുന്ന പാല്‍പാക്കറ്റുകള്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ഖാദറിന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധനയ്ക്ക് ഡെപ്യൂട്ടി …

പ്രശസ്ത തെയ്യം കലാകാരന്‍ പനയാല്‍ കുമാരന്‍ പണിക്കര്‍ അന്തരിച്ചു

ഉദുമ: പ്രശസ്ത തെയ്യം കലാകാരന്‍ പനയാല്‍ കളിങ്ങോത്ത് കുമാരന്‍ പണിക്കര്‍ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് പനയാലിലെ വീട്ടുവളപ്പില്‍ നടക്കും. ഫോക്ക് ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവായിരുന്നു. അമ്പത് വര്‍ഷത്തെ തെയ്യം അനുഷ്ഠാന കലാ ഉപാസകനായ പണിക്കര്‍ നാടകം, സംഗീതം. ചെണ്ട എന്നീ മേഖലയിലും കഴിവ് തെളിയിച്ച കലാകാരനായിരുന്നു. അരനൂറ്റാണ്ടിലേറെയായി നിരവധി തറവാടുകളിലും ദേവസ്ഥാനങ്ങളിലും കഴകങ്ങളിലും പ്രധാന ആരാധനമൂര്‍ത്തിയെ കെട്ടിയാടിയിരുന്നു. …

കോവിഡിന് ശേഷം വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിലവിട്ടത് 30 കോടി 80 ലക്ഷം രൂപ

 ന്യൂഡൽഹി : കോവിഡ് കാലത്തിന് ശേഷം വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവാക്കിയത് 30  കോടി 80 ലക്ഷം രൂപയെന്ന്   വിദേശകാര്യ മന്ത്രാലയം. കോവിഡ് കഴിഞ്ഞുള്ള പ്രധാനമന്ത്രിയുടെ  വിദേശയാത്രകൾക്ക് വന്ന ചെലവ് സംബന്ധിച്ച്  വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ആണ് യാത്ര ചിലവ്  വിവരം പാർലമെന്‍റിൽ നൽകിയത്. 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തോടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ഇരുപത്  വിദേശയാത്രകൾ നടത്തുകയുണ്ടായി.മെയ് 19നു ജപ്പാനിലും …

കാസർഗോഡ് ജില്ലയുടെ സമഗ്രവികസനത്തിന്  സുശക്തമായ അടിത്തറയിട്ട ജനനേതാവായിരുന്നു ഉമ്മൻചാണ്ടി; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേഹ വിയോഗം കേരള ജനതയ്ക്കും ലോക മലയാളികൾക്കും തീരാനഷ്ടമാണെന്ന്  കാസർഗോഡ് എംഎൽഎ  എൻ എ  നെല്ലിക്കുന്ന് പറഞ്ഞു.കാസർഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസ് പരിസരത്ത് നടന്ന സർവ്വകക്ഷി അനുശോചനയോഗം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് മെഡിക്കൽ കോളേജ് , മഞ്ചേശ്വരം,  വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരണം, മലയോരത്തും തീരദേശത്തും ഒട്ടനവധി വികസന പ്രവർത്തനങ്ങൾ, ജില്ലയിലെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനു വേണ്ടി ഉണ്ടാക്കിയ കാസർഗോഡ് വികസന പാക്കേജ്, എൻഡോസൾഫാൻ ദുരിതബാധിതർക്ക് …

മദ്യപിച്ച് ലക്കുകെട്ട് കാർ ഓടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; നാട്ടുകാര്‍ കണ്ടതിനാൽ വന്‍ ദുരന്തം ഒഴിവായി

കണ്ണൂര്‍: മദ്യപിച്ചു ലക്കുകെട്ട ഗൃഹനാഥൻ കാർ ഓടിച്ചു കയറിയത് റെയിൽവേ പാളത്തിലൂടെ. പാളത്തില്‍ കാര്‍ കണ്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയതിനാല്‍ വന്‍ ദുരന്തം വഴിമാറി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടയിലെ എ ജയപ്രകാശന്‍ (49) എന്നയാള്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി 11.30 സ്പിന്നിങ് മില്ലിന് സമീപത്തെ ഗേറ്റിനടുത്താണ് സംഭവം. കണ്ണൂരില്‍നിന്നു എത്തിയ കാർ സ്പിന്നിങ് മില്ലിന് സമീപത്തെ റെയില്‍വേ ക്രോസിങ് വഴി കടന്നുപോകുമ്പോള്‍ നിയന്ത്രണം വിട്ട് പാളത്തിലേക്ക് പോകുകയായിരുന്നു. ഗേറ്റില്‍നിന്ന് നൂറുമീറ്ററോളം കാര്‍ പാളത്തിലൂടെ പോയ ശേഷം …

തോക്ക്‌ ചൂണ്ടി ലോറികള്‍ തട്ടികൊണ്ട്‌ പോയ കേസ്‌; പ്രതി അറസ്റ്റില്‍

ഉപ്പള: തോക്ക്‌ ചൂണ്ടി രണ്ട്‌ ലോറികള്‍ തട്ടികൊണ്ടുപോവുകയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും, പണവും കൊള്ളയടിക്കുകയും ചെയ്‌ത കേസില്‍ ഒരാളെ അറസ്റ്റു ചെയ്‌തു. കാസർകോട് മിയാപദവിലെ അബ്‌ദുള്‍ റഹീമാണ്‌ (25)  ആണ് അറസ്റ്റിലായത്‌.മഞ്ചേശ്വരം സി ഐ രജീഷ്‌ ടി പി, എസ്‌ ഐ അന്‍സാര്‍, സിവില്‍ ഓഫീസര്‍ മാരായ നിഖില്‍, തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ മിയ്യപദവില്‍ വെച്ചാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ഫെബ്രുവരി 22ന്‌ വൈകിട്ട്‌ ആറു മണിയോടെ കടമ്പാര്‍, ബജെ എന്ന സ്ഥലത്ത്‌ വെച്ച്‌ ലോറികള്‍ തട്ടികൊണ്ടുപോയെന്നാണ് …

മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധം ശക്തം; പാർലമെന്‍റ് സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; ചർച്ചക്ക് തയ്യാറെന്ന് സർക്കാർ

ന്യൂഡൽഹി: മണിപ്പൂരിലെ  കലാപവുമായി ബന്ധപ്പെട്ട് പാ‍ർലമെന്‍റിന്‍റെ ഇരു സഭകളിലും  ബഹളം.ലോക്സഭ സമ്മേളിച്ച ഉടൻ പ്രതിപക്ഷ കക്ഷികൾ മണിപ്പൂർ കത്തുന്നു എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയതുമടക്കം മണിപ്പൂരിലെ കലാപ പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബഹളം അതിര് കടന്നതോടെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചർച്ചയുടെ സമയം സ്പീക്കർ തീരുമാനിക്കുമെന്നും ആഭ്യന്ത്രമന്ത്രി അമിത് ഷാ ചർച്ചക്ക് …

മിസ്സിസ് കേരള ഗ്ലോബല്‍ കിരീടം കാസര്‍കോട് സ്വദേശിനി ദൃശ്യ ഡി നായര്‍ക്ക്

കൊച്ചി: പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ കാസര്‍കോട് തച്ചങ്ങാട് സ്വദേശിനി ദൃശ്യ ഡി നായര്‍ മിസ്സിസ് കേരള ഗ്ലോബലായി തെരഞ്ഞെടുക്കപ്പെട്ടു.മത്സരത്തില്‍ ശ്രീലക്ഷ്മി ഡി പ്രദീപ് ഫസ്റ്റ് റണ്ണര്‍അപ്പും നമിത കെ ഭാസ്‌കരന്‍ സെക്കന്റ് റണ്ണറപ്പുമായി.വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത 16 പേര്‍ അവസാന മല്‍സരത്തില്‍ പങ്കെടുത്തു. ഫാഷന്‍, സിനിമ, ബ്യൂട്ടി മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പാനലാണ് സബ്ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് പ്രീതി പറക്കാട്ട് രൂപകല്‍പന ചെയ്ത ഒരുഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ മനോഹരമായ …

പത്തുവയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; 36 കാരിക്ക് 30 വര്‍ഷം കഠിന തടവ്

മലപ്പുറം: പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം നടന്നത്. വഴിക്കടവ് മുണ്ട സ്വദശി പുളിയക്കോട് വീട്ടില്‍ ബിനിതയ്ക്കാണ്(മഞ്ജു -36) ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷ വിധിച്ചത്. മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം. രണ്ടു പോക്‌സോ വകുപ്പുകളിലായാണ് പത്തുവര്‍ഷം വീതം കഠിന തടവ്. 2013ല്‍ ആണ് കേസിനാസ്പദമായ …

നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടേ പ്രവാസി ഹൃദയാഘാതമൂലം മരണപ്പെട്ടു

റിയാദ്: അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി ഹൃദയാഘാതമൂലം മരണപ്പെട്ടു. തിരുവനന്തപുരം പൊട്ടക്കുളം സ്വദേശി ആനന്ദ് ഭവനില്‍ ആനന്ദന്‍ നാടാര്‍(60) ആണ് മരിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി റിയാദിലെ നിര്‍മാണ മേഖലകളില്‍ ടൈല്‍ ഫിക്‌സറായി ജോലി ചെയ്തുവരികയായിരുന്നു.ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സതേടിയിരുന്നു. എന്നാല്‍ കാര്യമായ മാറ്റമൊന്നും കാണാത്തതിനാല്‍ തുടര്‍ ചികിത്സ നാട്ടില്‍ പോയി തേടാന്‍ തീരുമാനിച്ചിരുന്നു. മലാസിലെ താമസ സ്ഥലത്തുനിന്നും എയര്‍പോര്‍ട്ടില്‍ പോകുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ, കുളിക്കാന്‍ കയറുന്നതിനിടയില്‍ തളര്‍ന്നു വീണു. …

കാവിലെ ചന്ദനമര മോഷണം; മൂന്ന് പ്രതികൾ റിമാൻഡിൽ; ഒരാള്‍ ഒളിവില്‍

നീലേശ്വരം: നീലേശ്വരം മന്ദംപുറത്ത്‌ കാവിനോട്‌ ചേര്‍ന്നുളള പിടാരര്‍ സമുദായത്തിന്‍റെ നാഗസ്ഥാനത്ത്‌ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ   റിമാൻഡ് ചെയ്തു. ബേഡകം പന്നിയാട്ട്‌ സ്വദേശികളായ മുഹമ്മദിന്റെ മകന്‍ ഹംസ(46), അബ്ദുള്‍ഖാദറിന്റെ മകന്‍ അബ്ദുള്‍ഷാനിദ്‌(30), മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം(40) എന്നിവരാണ് റിമാൻഡിലായത്.മറ്റൊരു പ്രതി മുഹമ്മദ്‌ ഒളിവിലാണ്‌. ഈ മാസം 16 ന്‌ പുലര്‍ച്ചെയാണ്‌ അബ്ദുള്‍ഷാനിദിന്റെ കെഎല്‍ 60 ഇ 738 നമ്പര്‍ ഓട്ടോറിക്ഷയില്‍ എത്തിയ നാലഗംസംഘം ചന്ദനം മുറിച്ച്‌ കടത്തിയത്‌. ഇവര്‍ വന്ന ഓട്ടോറിക്ഷയുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിന്‌ …

വേദനയോടെ ജനനായകന് യാത്രമൊഴിയുമായി  ജന്മനാട് ; ജനസാഗരമായി വിലാപയാത്ര പ്രയാണം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. കോട്ടയം നഗരിയില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് കാത്തുനില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്നാരംഭിച്ച  വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോട്ടത്ത് എത്തിയത്. വഴിയോരങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് പ്രിയപ്പെട്ട പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്. തിരുനക്കര മൈതാനിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങൾ കാത്തുനില്‍ക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി സെന്‍റ് …

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു; കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി

മണിപ്പൂര്‍: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.വിഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നയാളാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ നടുക്കം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. …