ബസ് യാത്രയില്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം റിട്ട. അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍

പരിയാരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച റിട്ട. അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് സ്വദേശി നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കണ്ടോന്താറില്‍ എത്തിയപ്പോള്‍ ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്നാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടി ബഹളംവെച്ചതോടെ സംഭവം പുറത്തായി. തളിപ്പറമ്പിലെ പ്രശസ്തമായ ഒരു ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിച്ച അധ്യാപകനാണ് ഇബ്രാഹിംകുട്ടി. സംഭവം നടന്നത് പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ …

ജാര്‍ഖണ്ഡില്‍ സിപിഎം നേതാവിനെ വെടിവച്ച് കൊന്നു

ജാര്‍ഖണ്ഡില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ അക്രമികള്‍ വെടിവച്ച് കൊന്നു. ബുധന്‍ രാത്രി എട്ടിന് റാഞ്ചി ദലദല്ലിയിലെ ഓഫീസില്‍ കയറിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള നേതാവായ മുണ്ടയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയില്‍ അലോസരമുള്ള പ്രാദേശിക മാഫിയകളും രാഷ്ട്രീയ എതിരാളികളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അക്രമികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാര്‍ടി അനുഭാവികളും ചേര്‍ന്ന് ദലദല്ലിയിലെ പ്രധാന റോഡ് ഉപരോധിച്ചു. ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുമ്പോള്‍ മുണ്ട തന്റെ ഓഫീസില്‍ ഇരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നയുടന്‍ …

അരനൂറ്റാണ്ട് തെയ്യങ്ങൾക്കായി ജീവിതം ; പ്രമുഖ തെയ്യം കലാകാരൻ രാജൻ പണിക്കർ വിടവാങ്ങി; സംസ്കാരം വ്യാഴാഴ്ച

കാസർകോട്: തെയ്യം കലയുടെ കുലപതി ചന്തേര സ്വദേശി രാജൻ പണിക്കർ(62) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. അരനൂറ്റാണ്ടിലധികമായി തെയ്യങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു രാജൻ പണിക്കരുടെത്. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ആയിരത്തിലധികം കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.ചെറുപ്പത്തിൽ ആടിവേടൻ തെയ്യം കെട്ടി തെയ്യരംഗത്ത് ചുവടുറപ്പിച്ചു. പതിനൊന്നാം വയസ്സിൽ വിഷ്ണുമൂർത്തിയെ കെട്ടി അരങ്ങിലെത്തി. പിലിക്കോട് തെരുവിൽ വിഷ്ണുമൂർത്തിയെ കെട്ടി 1994 ൽ പണിക്കറായി ആചാരപെട്ടു. മൂവാളംകുഴി ചാമുണ്ഡി, മേച്ചേരീ ചാമുണ്ഡി, വേടൻ, വിഷ്ണുമൂർത്തീ, പൊട്ടൻദൈവം, രക്തചാമുണ്ടി, …

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം. നടപടികൾ കർശനമാക്കി പോലീസ്;5 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കർശന നടപടികളുമായി പൊലീസ് . സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും മുദ്രാവാക്യം വിളിച്ച ആൾ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച അബ്ദുൾ സലാം (18) ,ഷെരിഫ് (38) ആഷിർ, (25)അയൂബ്(45) ,മുഹമ്മദ്‌ കുഞ്ഞി ( 55) എന്നിവർ ആണ് അറസ്റ്റിൽ ആയത്.ജില്ലയിൽ ഉടനീളം പോലീസ് കർശനമായ സുരക്ഷ …

തനിക്കെതിരേ വ്യാജരേഖ സൃഷ്ടിച്ച് ചിലർ വിവാദമുണ്ടാക്കുന്നു, ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സി ഷുക്കൂർ

കാസർകോട്‌: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഇരകൾക്കൊപ്പം നിന്നതിന് തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച്‌ വിവാദമുണ്ടാക്കുകയാണെന്ന്‌ അഡ്വ. സി ഷുക്കൂർ ‍‍‍പറഞ്ഞു.ഫാഷൻ ഗോൾഡ് കമ്പനി ഡയറക്ടറാക്കാൻ എസ് കെ മുഹമ്മദ് കുഞ്ഞിക്ക് താൻ നോട്ടറി ഒപ്പിട്ട്‌ നൽകിയെന്നാണ്‌ പരാതി. എന്നാൽ നോട്ടറിയിൽ തന്റെക വ്യജ ഒപ്പാണുള്ളതെന്ന്‌ സി ഷുക്കൂർ പറഞ്ഞു. സീലും വ്യാജമായി ഉണ്ടാക്കിയിട്ടുണ്ടാകാം. ഈ കേസിൽ അന്വേഷണം പൂർത്തിയായാൽ മാനനഷ്ടത്തിന്‌ കേസുകൊടുക്കും. വ്യാജരേഖ വച്ച്‌ തനിക്കെതിരെ നിരന്തരം വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയും കേസ്‌ കൊടുക്കുമെന്നും ഷുക്കൂർ വ്യക്തമാക്കി.തനിക്തെിരായ …

അമേരിക്കയില്‍ ചോറുണ്ടാക്കാൻ അരിയില്ല; ഇന്ത്യക്കാര്‍ നെട്ടോട്ടത്തിൽ

ന്യൂഡൽഹി: ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ അടുത്തിടെ നിരോധിച്ചത് അമേരിക്കയിലെ ഏഷ്യൻ വംശജരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ അരി ഉൽപാദനത്തിന് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്ലാണ്, ആഭ്യന്തര ചില്ലറ വിൽപ്പന വില സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഇത് അമേരിക്കയിലുടനീളമുള്ള പലചരക്ക് കടകളിൽ അരി വാങ്ങുന്നതിനും പൂഴ്ത്തിവയ്ക്കുന്നതിനും ഇടയാക്കി യിരിക്കുന്നത്.   നാട്ടിലായാലും അമേരിക്കയില്‍ ആയാലും ചോറിന് ചോറു തന്നെ വേണ്ടെ?? പുഴുങ്ങിയ അരിയെ നിരോധനത്തിൽ നിന്ന് …

നിര്‍ത്താതെ ചുമയും ശ്വാസ തടസവും 19 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിയില്‍സയില്‍ കഴിയുന്നത്. സ്‌കൂളിലെ 11 കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും എട്ടു കുട്ടികളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് കുട്ടികളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇവരുടെ രക്തം പരിശോധനക്കായി അയച്ചിരിക്കുകയാണ്. പനിയാണ് പലര്‍ക്കും ആദ്യമുണ്ടായത്. ചുമ കാരണം രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം അസുഖമെന്തെന്ന് …

തന്‍റെ രൂപം സിനിമാ നടന് യോജിച്ചതല്ലെന്ന് കരുതിയ കാലമുണ്ടായിരുന്നായി സംസ്ഥാന ഫിലിം അവാർഡ് ജേതാവ് പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ; വലിയ നടൻ ആയാലും താൻ എന്നും സാധാരണക്കാരൻ

കാസർകോട്:  തന്‍റെ രൂപം ഒരു സിനിമാ നടന് യോജിച്ചതല്ലെന്ന് കരുതിയ കാലം ഉണ്ടായിരുന്നതായി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ഫിലിം അവാർഡ്  നേടിയ പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾക്ക് ഒപ്പം അവാർ‍ഡ് നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സിനിമയിലേക്കുള്ള  പ്രവേശനം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നും ആദ്യ സിനിമയായ ‘ന്നാ താൻ കേസ് കൊട്’  ജീവിതം മാറ്റി മറിച്ചതായും പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ  കാരവൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ സിനിമക്ക് ശേഷം …

വിദ്വേഷ മുദ്രാവാക്യം; കാഞ്ഞങ്ങാട്ട് പ്രകടനത്തില്‍ പങ്കെടുത്ത 300 ഓളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിച്ച മുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് കേസ്. സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയര്‍ന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ പ്രകോപനവും വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളി ഉയരുകയായിരുന്നു. മതസ്പര്‍ധ …

നാട്ടിൽ നിർമ്മിക്കുന്ന വിദേശ മദ്യം കയറ്റി അയക്കും; ടൂറിസം കേന്ദ്രങ്ങളിലെ റസ്റ്റോറന്‍റുകളിൽ ബിയറും വൈനും;  കള്ള് ഷോപ്പുകൾ അടിമുറി മാറും;  കുടിയന്മാരിൽ പ്രതീക്ഷവച്ച്  മദ്യ നയത്തിന് അംഗീകാരം

തിരുവനന്തപുരം: നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക, കേരളാ ടോഡി എന്ന പേരിൽ കള്ളിനെ ബ്രാൻഡ് ചെയ്യുക, സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വിദേശ മദ്യം കയറ്റി അയക്കുക തുടങ്ങിയ നിർദേശങ്ങളുമായി പുതിയ മദ്യ നയത്തിന് മന്ത്രി സഭ അംഗീകാരം നൽകി. ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ഒന്നാം തിയ്യതികളിലെ ഡ്രൈഡേ തുടരും.വിനോദ സഞ്ചാരികൾ കൂടുതൽ ആയി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്റോറന്‍റുകളിൽ തിരക്കുള്ള സീസണിൽ വൈൻ, ബീയർ എന്നിവ വിൽക്കുന്നതിന് …

പിറന്നാള്‍ ദിനത്തില്‍ ശബരിമലയില്‍, ഇനി സ്വാമിയെ കാണാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പുവേണമെന്ന് ദേവനന്ദ

പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയിലെത്തി അയ്യപ്പനെ കണ്ടുവെന്ന് ബാലതാരം ദേവനന്ദ. ഇനി സ്വാമിയെക്കാണാന്‍ 40 വര്‍ഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരമലയില്‍ നിന്നുള്ള വിഡിയോയും ദേവനന്ദ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പത്തു വയസ്സ് പൂര്‍ത്തിയാകുന്ന ദേവാനന്ദയ്ക്ക് ഇനി വീണ്ടും ശബരിമല സന്ദര്‍ശിക്കാന്‍ നാല്‍പത് വര്‍ഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെക്കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ദേവനന്ദ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാളികപ്പുറം എന്ന ചിത്രവും ദേവനന്ദയുടെ കഥാപാത്രവും സോഷ്യല്‍ മീഡിയ …

കെ റെയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ അനധികൃതമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:  കെ റെയിൽ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നടത്താൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് ഒരിക്കലും റെയിൽവേ മന്ത്രാലയം ഉപദേശമോ നിർദേശമോ നല്കിയിട്ടില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക് സഭയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ സർക്കാർ നേരത്തെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇപ്പോൾ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. കേന്ദ്ര റെയിൽവേ ബോർഡ് കെ റെയിൽ …

യുവാവിനെ തട്ടികൊണ്ടുപോയ കേസ്; റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, തട്ടാണിച്ചേരിയിലെ ഇബ്രാഹിം (46) വടക്കേ കൊവ്വലിലെ എന്‍ ഇംതിയാസ് (35) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. തൃക്കരിപ്പൂര്‍, മണിയനൊടി ഇസ ഹൗസിലെ കെ ഫിറോസി(43)നെയാണ് തട്ടികൊണ്ടുപോയത്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിസരത്ത് നില്‍ക്കുകയായിരുന്ന ഫിറോസിനെ കാറില്‍ കയറ്റികൊണ്ടുപോയി കൊവ്വല്‍ ഭാഗത്തു എത്തിച്ച് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു …

ഭര്‍തൃ വിയോഗത്തിനു ഒരാണ്ട് തികയാന്‍ ദിവസങ്ങൾ ബാക്കി; വീട്ടമ്മ ആസിഡ് കഴിച്ചു ജീവനൊടുക്കി

മുള്ളേരിയ: ഭര്‍തൃ വിയോഗത്തിനു ഒരുവര്‍ഷം തികയാന്‍ അഞ്ചുദിവസം മാത്രം ബാക്കിയിരിക്കെ ഭാര്യ ആസിഡ് കഴിച്ചു മരിച്ചു. ദേലംപാടി, മല്ലംപാറ, തിമ്മിന ഗുണ്ടിയിലെ പരേതനായ ബാബു നായിക്കിന്റെ ഭാര്യ പുഷ്പാവതി (60)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഷ്പാവതി വീട്ടിനു പിന്‍ഭാഗത്തു സൂക്ഷിച്ചിരുന്ന ആസിഡെടുത്ത് കഴിച്ചത്. ഇക്കാര്യം മകനെ അറിയിച്ചതിനെ തുടര്‍ന്ന് ബന്തടുക്ക സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിലഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാനായിരുന്നു നിര്‍ദ്ദേശം. കാഞ്ഞങ്ങാട്ടെത്തിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗളൂരുവിലേയ്ക്കു കൊണ്ടു പോവുകയായിരുന്നു. മംഗളൂരുവില്‍ എത്തിച്ചുവെങ്കിലും ജീവന്‍ …

ജന്മദിനാഘോഷ ഒരുക്കത്തിനിടെ പിഞ്ചു കുഞ്ഞ് മരിച്ചു

ഉപ്പള: ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പിഞ്ചു കുഞ്ഞ്‌ മരിച്ചു.ഉപ്പള പുളിക്കുത്തി അഗര്‍ത്തിയിലെ നളിനാധര ആചാര്യ  അനിത ദമ്പതികളുടെ ഒരു വയസ്സുള്ള മകന്‍ കുശാങ്കാണ്‌ മരിച്ചത്‌. കുട്ടിയുടെ ജന്മദിനം  ആഘോഷിക്കാനിരിക്കെയായിരുന്നു വിയോഗം. ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം കുട്ടിക്ക്‌  പനി ബാധിക്കുകയും  തുടര്‍ന്ന്‌ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തുവെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ അകാല വിയോഗം കുടുംബത്തിനും നാടിനും തീരാവേദനയായി. സഹോദരി: കൃഷ്‌ണ പ്രിയ.

ഏണിയാടി മഖാം പള്ളി കുത്തിത്തുറന്ന് കവര്‍ച്ച; മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാനെത്തിയ പ്രതി പിടിയില്‍

ബന്തടുക്ക(കാസര്‍കോട്): ഏണിയാടി മഖാം കുത്തി തുറന്ന മോഷണം നടത്തിയ യുവാവ് തൊണ്ടിമുതലുകളുമായി പിടിയില്‍. പുളുവഞ്ചി സ്വദേശി അഷ്റഫി(35)നെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സാധനം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് മഖാമില്‍ കവര്‍ച്ച നടന്നത്. പ്രാര്‍ത്ഥന മുറിയില്‍ സൂക്ഷിച്ച സാധന സാമഗ്രികളാണ് കവര്‍ന്നത്. രണ്ടു നിലവിളക്കുകള്‍, വെള്ളിരൂപങ്ങള്‍ അടങ്ങിയ ചെമ്പ് ഭണ്ഡാരം, ധൂമപാത്രം, രണ്ട് സ്റ്റീല്‍ ചങ്ങലകള്‍ എന്നിവയാണ് മോഷണം പോയത്. ഇവ ബന്തടുക്കയിലെ കടയില്‍ വില്‍ക്കാന്‍ എത്തിയപ്പോഴാണ് അഷ്റഫ് പിടിയിലായത്. ബേഡകം …

കണ്ണൂരിൽ ലോക്കോ പൈലറ്റ്‌ വിശ്രമമുറിയില്‍ മരിച്ച നിലയിൽ

കണ്ണൂർ: ലോക്കോ പൈലറ്റിനെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌, ബാലുശ്ശേരി സ്വദേശി ചീപ്പാടന്‍ക്കണ്ടി ഹൗസില്‍ കെ.കെ.ഭാസ്‌ക്കരന്‍ (58) ആണ്‌ മരിച്ചത്‌. കഴിഞ്ഞ രാത്രി 11.30 മണിയോടെ കണ്ണൂരിലെത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റായിരുന്നു.  പുലര്‍ച്ചെ തിരികെ ആലപ്പുഴയ്‌ക്കുള്ള യാത്രയിലും ട്രെയിന്‍ ഓടിക്കേണ്ടത്‌ ഇദ്ദേഹമായിരുന്നു.പുലര്‍ച്ചെ വിളിച്ചുണര്‍ത്താന്‍ നിയോഗിക്കപ്പെട്ട ജീവനക്കാരന്‍ എത്തിയപ്പോഴാണ്‌ സംഭവം അറിയുന്നത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആയിരിക്കും മരണ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം :  ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് സ്വമേധയാ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.  പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു. അനുസ്മരണം നടന്ന വേദിക്ക് മുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഉണ്ടായ തിക്കിലാണ് പ്രശ്നം ഉണ്ടായതെന്നും …