വീട്ടുജോലിക്കിടെ മോഷ്ടിച്ചത് ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും, വേലക്കാരിയെ സാരിയില്‍ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി പിടികൂടി

തലശേരി: വീട്ടുജോലിക്കിടെ ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ച് മുങ്ങിയ തമിഴ്നാട്ടുകാരിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി പിടികൂടി. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മി (45)യാണ് പിടിയിലായത്. തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ ക്ലീനിങ്ങിനെത്തിയ വിജയലക്ഷ്മി ഡയമണ്ട് ഉള്‍പ്പടെയുള്ള അഞ്ച് ലക്ഷം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് മനസിലാക്കിയ ആരിഫ വിജയലക്ഷ്മിയെ വീട്ടിലെക്ക് വിളിച്ചെങ്കിലും വന്നില്ല.പിന്നീട് തന്ത്രപൂര്‍വം വീട്ടിലെത്തിച്ച്, വിജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.മോഷ്ടിച്ച സാധനങ്ങള്‍ എരഞ്ഞോളിയിലെ കടക്ക് സമീപത്തുനിന്ന് ബക്കറ്റിലെ സോപ്പുപെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. …

ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കർ ജയിൽമോചിതനായി; ജയിൽ മോചനം ആറ് മാസത്തിനൊടുവിൽ

തിരുവനന്തപുരം :  ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായി. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആറ് മാസത്തെ ജയിൽവാസത്തിനുശേഷം ശിവശങ്കർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. വിചാരണാകോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസില്‍ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതി ജാമ്യം നൽകുകയായിരുന്നു.ലൈഫ് മിഷൻ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. പത്തുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ തന്നെയായിരുന്നു. പിന്നീട് …

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും, ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു.ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തിരുന്നു.

കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി

കാസര്‍കോട്: കേരള ക്രിക്കറ്റ് താരം ഐപിഎല്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ താരവുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി. കാസര്‍കോട് മുനിസിപ്പല്‍ മുസ്ലീം ലീഗ് ജോ സെക്രട്ടറി തളങ്കര കടവത്ത് ഒലിവിലെ അമീര്‍ പള്ളിയാന്റെയും ജുനൈസയുടെയും മകള്‍ ആയിഷയാണ് വധു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ആയിഷ.സീതാംഗോളി അലയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ മതപണ്ഡിതന്‍ സൈനുല്‍ ആബ്ദീന്‍ കുന്നുംകൈ നിക്കാഹിന് നേതൃത്വം നല്‍കി. ക്രിക്കറ്റ് , കലാ , രാഷ്ട്രീയ-സാമൂഹ്യ-വ്യവസായ …

നവദമ്പതികളുടെ സ്വകാര്യ ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍, പ്രതി അബ്ദുല്‍ മുനീറിനെ റിമാന്റുചെയ്തു

കോഴിക്കോട്: ഹോട്ടല്‍ മുറിയിലെ കൊതുകുതിരിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ബ്ലാക്ക് മെയില്‍. നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട കേസില്‍ ഹോട്ടല്‍ ജീവനക്കാരനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള ക്യാമറയും പൊലീസ് …

ഗ്യാന്‍വാപി പള്ളിയിൽ പുരാവസ്തു വകുപ്പിന്  സര്‍വ്വേ നടത്താം; അനുമതി നൽകി  ഹൈക്കോടതി

അലഹബാദ്‌: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി പരിസരത്ത്‌ സര്‍വ്വേ നടത്താന്‍ അലഹാബാദ്‌ ഹൈക്കോടതിയുടെ അനുമതി. പുരാവസ്തു സർവ്വെ നടത്താൻ അനുമതി നൽകികൊണ്ടുള്ള ജില്ലാ കോടതി ഉത്തരവിനെതിരെ  മസ്‌ജിദ്‌ കമ്മിറ്റി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.കഴിഞ്ഞ മാസം 21ന്‌ പുരാവസ്‌തു വകുപ്പിന്റെ സര്‍വ്വേയ്‌ക്ക്‌ വാരാണസി ജില്ലാകോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മ്മിച്ചതെന്നു മനസ്സിലാക്കുന്നതിനു സര്‍വ്വേ വേണമെന്നു ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി സ്വീകരിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്‌. എന്നാല്‍ ജില്ലാ കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. സര്‍വ്വേ സംബന്ധിച്ച്‌ …

ഇനി ‘മിത്തിസം മന്ത്രി’ ‘മിത്തുമണി’ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിം കുമാര്‍

കൊച്ചി: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിം കുമാര്‍. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാര്‍ പങ്കുവച്ചിട്ടുണ്ട്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളില്‍നിന്നു തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു …

ഗണപതി മിത്ത് പരാമ‍ർശത്തിൽ പ്രതിഷേധ നാമജപം നടത്തിയവർക്ക് എതിരെ കേസ്സെടുത്ത് സർക്കാർ; പരാമർശത്തിൽ ഉറച്ച് സ്പീക്കർ എ.എൻ ഷംസീർ;മിത്ത് വിവാദം പുകയുന്നു

തിരുവനന്തപുരം:  ഗണപതി മിത്തെന്ന പരാമർശത്തിൽ  പ്രതിഷേധിച്ച് എൻ.എസ്.എസ് നടത്തിയ നാമജപ പ്രതിഷേധ യാത്രക്കെതിരെ കേസ്സെടുത്ത് പൊലീസ്. ഗതാഗത തടസ്സമുണ്ടാക്കിയതിനും , അന്യായമായി സംഘം  ചേർന്നതിനും മുന്നറിയിപ്പില്ലാതെ യാത്ര നടത്തിയതിനുമാണ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്സെടുത്തത്. എൻ.എസ്.എസ്. വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് കേസിൽ ഒന്നാം പ്രതി. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു പ്രതിഷേധ സമരം നടന്നത്.അതിനിടെ ഗണപതി മിത്ത് മാത്രമാണെന്ന പരാമർശത്തിൽ ഉറച്ച് …

കാസ‍ർകോട് സ്കൂളിൽ വീണ്ടും റാഗിംഗ്‌; വിദ്യാർത്ഥി ആശുപത്രിയിൽ  12 പേര്‍ക്കെതിരെ കേസ്‌

കാസർകോട് : കാസർകോട് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാംഗിഗ്. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനു വിധേയമാക്കുകയും തടയാന്‍ ചെന്ന സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തില്‍ 12 പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസെടുത്തു. ചെമ്മനാട്‌ പഞ്ചായത്തു സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ്‌ കേസ്‌. പരാതി നൽകിയ വിദ്യാർത്ഥി ചെങ്കള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പ്ലസ്‌ വണ്‍ ക്ലാസ്‌ ആരംഭിച്ചതിനു ശേഷം പ്ലസ്‌ടു വിദ്യാര്‍ത്ഥികളുടെ റാഗിംഗ്‌ സംബന്ധിച്ച  പരാതികൾ ഉയരുകയാണ്. ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിപ്പിക്കല്‍, ഷൂസ്‌ അഴിപ്പിക്കല്‍, …

ബാങ്ക്‌ കളക്ഷന്‍ ഏജന്റ്‌ തൂങ്ങി മരിച്ച നിലയില്‍

കാസർകോട്: കാസർകോട് വിദ്യാനഗറിൽ ബാങ്ക്‌ ദൈനം ദിന നിക്ഷേപ കളക്ഷന്‍ ഏജന്റിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മന്നിപ്പാടി ധൂമാവതി ക്ഷേത്രത്തിന്‌ സമീപം കാന്തിക്കരയിലെ ഉദയാനന്ദനാ(57)ണ്‌ മരിച്ചത്‌. കൂഡ്‌ലു സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കളക്ഷന്‍ ഏജന്റായിരുന്ന ഉദയാനന്ദനെ ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌.വീട്ടില്‍ നിന്ന്‌ പതിവ്‌ പോലെ രാവിലെ ബാങ്കിലേക്ക്‌ സ്‌കൂട്ടറില്‍ പുറപ്പെട്ടതായിരുന്നുവെന്ന്‌ പറയുന്നു. ഇതിനു ശേഷം ഭാര്യ ഉദയാനന്ദന്റെ മാതാവ്‌ താമസിക്കുന്ന വീട്ടിലേയ്‌ക്ക്‌ പോയിരുന്നു തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത്‌ …

ഓട്ടോയില്‍ കടത്തിയ 172 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

കുമ്പള: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടകയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 172.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് ക്രാസ്റ്റ (33), യു.കെ സതീഷ് എന്നിവര്‍ അറസ്റ്റിലായി. എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റിവ് ഓഫീസര്‍ സി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി എട്ടരയോടെ ആരിക്കാടിയില്‍ ആയിരുന്നു മദ്യവേട്ട. പ്രതികളുടെ മൊബൈല്‍ സൈബര്‍സെല്ല് വഴി നിരീക്ഷിച്ചാണ് വേട്ട നടത്തിയത്. പിടിയിലായ പ്രതികളെയും കസ്റ്റഡിയിലെടുത്ത വാഹനവും തൊണ്ടിമുതലുകളും പിന്നീട് കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. …

പെഗ്ഗിന് ഡിസ്കൗണ്ട് കിട്ടിയില്ല: ബാർ അടിച്ച് തകർത്ത്  മദ്യപ സംഘം, രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: മലയാളികൾക്ക് ഡിസ്കൗണ്ട് വിട്ടൊരു കളിയില്ല. എന്നാൽ മദ്യത്തിന് ഡിസ്കൗണ്ട് ആവശ്യപ്പെട്ട യുവാക്കളുടെ പരാക്രമം അവസാനിച്ചത് ബാർ അടിച്ചു പൊളിക്കുന്നതിൽ. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം  100 രൂപക്ക് നൽകാത്തതിലുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്.അക്രമത്തിൽ മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. കോട്ടപടിയിലുള്ള ബാറിലാണ് അക്രമം അരങ്ങേറിയത്. രാത്രി പത്തരയോടെയാണ് നാലംഗ സംഘം ബാറിലെത്തിയത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് തരണമെന്ന ആവശ്യം നിഷേധിച്ചതോടെ ജീവനക്കാരുമായി …

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ വായിലിട്ടു; എട്ടുമാസം പ്രായമുള്ള കുട്ടി ഷോക്കേറ്റ് മരിച്ചു

ബംഗളൂരു: ചാര്‍ജു ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ചാര്‍ജറിന്റെ വയറിന്റെ അറ്റം വായയിലിട്ട കുഞ്ഞിന് ഷോക്കേറ്റ് ദാരുണാന്ത്യം. ബുധനാഴ്ച ഉത്തര കന്നഡയിലെ കാര്‍വാര്‍ താലൂക്കിലെ സിദ്ധര ഗ്രാമത്തിലാണ് സംഭവം. സന്തോഷ് കല്‍ഗുട്കറിന്റെയും സഞ്ജനയുടെയും എട്ട് മാസം പ്രായമുള്ള സാനിധ്യ കല്‍ഗുട്കര്‍ ആണ് മരിച്ചത്. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാന്‍ വീട്ടുകാര്‍ മറന്നിരുന്നു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി ചാര്‍ജര്‍ വയറിന്റെ അറ്റം വായയിലിടുകയായിരുന്നു. ഈ സമയത്ത് ശക്തമായ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു.ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും …

കേരളത്തില്‍ വീണ്ടും അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, അറസ്റ്റിലായത് അടുത്ത ബന്ധു

പത്തനംതിട്ട: ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പായി സംസ്ഥാനത്ത് വീണ്ടും മറ്റൊരു അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. പത്തനംതിട്ട പെരുനാട്ടിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അടുത്തബന്ധുവായ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടേ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് വേദനകൊണ്ട് പുളഞ്ഞ കരഞ്ഞുകൊണ്ട് ഓടിപ്പോയി. മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. പരാതി ലഭിച്ച ഉടന്‍തന്നെ പോലീസ് കുട്ടിയെ …

അമേരിക്കക്ക് ‘ഫിച്ചി’ന്‍റെ ഷോക്ക് ; റേറ്റിംഗ് കുറച്ചത് ഇന്ത്യൻ വിപണിയെ ബാധിക്കുമോ?

വെബ് ഡെസ്ക് : രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ച വാർത്തയുടെ ഞെട്ടലിൽ ആണ് ഓഹരി വിപണിയും ബിസിനസ്സ് ലോകവും.അമേരിക്കൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് ലോകത്തെ വലിയ മൂന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ ഒന്നാണ്. ഫെഡറൽ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ വർധിച്ചു വരുന്ന കടങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഭരണ നിലവാരത്തിലുണ്ടായ ഇടിവും കാരണമാണ് ഫിച്ച് റേറ്റിംഗ്സ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയത്.ഫിച്ച് റേറ്റിംഗുകൾ AAAയിൽ നിന്ന് AA+ ആയി …

ഒന്‍പതുവയസുകാരന്‍ പനി ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ സ്വദേശി വിനോദിന്റെയും സൗമ്യയുടേയും മകന്‍ റയാനാണ് ചെന്നൈയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഐ.ടി കമ്പിനിയില്‍ ജോലിചെയ്യുന്ന വിനോദ് കുടുംബസമേതം ചെന്നൈയിലാണ് താമസം. ബുധനാഴ്ച രാത്രി മൃതദേഹം നാട്ടിലെത്തിച്ചു. ജില്ലാശുപത്രിക്ക് സമീപത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പത്താംക്ലാസുകാരന്‍ ആരുഷ് സഹോദരനാണ്.

അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു.മകൻ കസ്റ്റഡിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ  വെട്ടിക്കൊന്നു. പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം താമസിക്കുന്ന ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി(78),ഭാര്യ ശാരദ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ മകൻ അനിൽകുമാറിനെ(50) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ 8.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. ഹീനകൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അനിൽ കുമാറിനെ നാട്ടുകാരും പൊലീസും ചേർന്ന് കീഴ്പെടുത്തുകയായിരുന്നു. മകന്‍റെ പീഡനത്തെ തുടർന്ന് മാതാപിതാക്കൾ മാറി താമസിക്കുകയായിരുന്നു. അടുത്തിടെ ഇവരെ …

സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടി അടക്കം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ ബീഹാർ സ്വദേശികൾ പിടിയിൽ;കൊണ്ട് വന്നത് 13 , 17 വയസ്സുള്ള കുട്ടികളെ

കൊച്ചി: പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുമായി കൊച്ചിയിലെത്തിയ ബീഹാർ സ്വദേശികൾ കസ്റ്റഡിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം പുറയാറിലെ  സ്വകാര്യ വ്യക്തിയുടെ ടെന്‍റിലാണ് കുട്ടികളെ എത്തിച്ചത്.13 വയസ്സുള്ള സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയും മറ്റൊരു പതിനേഴുകാരിയെയുമാണ് ബീഹാർ സ്വദേശികൾ കൊണ്ടുവന്നത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ.കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ്  പെൺകുട്ടികളുമായി യുവാക്കളെ കണ്ടത്. പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ് …