സുരത്ക്കല്ല് ദീപക്റാവു കൊലക്കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി മിയാപ്പദവില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. മംഗളൂരു മെന്നബെട്ടുവിലെ മുഹമ്മദ് നൗഷാദ് എന്ന ഉല്ലഞ്ചെ നൗഷാദി (28)നെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. 2018 ല്‍ സുരത്ക്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദീപക് റാവു എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ക്കെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.കൊലക്കേസ് കൂടാതെ വധഭീഷണി, പൊലീസിനു നേരെ അക്രമം, സംഘട്ടനം തുടങ്ങിയ കേസുകളും …

പാണപ്പുഴയിൽ പിടികൂടിയത് 45 കിലോയിലധികം ചന്ദനം; ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത് പച്ചക്കറികൾക്കൊപ്പം; ചന്ദനം കണ്ടെത്തിയ ഷെഡ്ഡിൽ നാടൻ തോക്കും മരം മുറിക്കാനുള്ള ആയുധങ്ങളും

കണ്ണൂർ: പരിയാരം പാണപ്പുഴയിൽ നിന്ന് വൻ ചന്ദനശേഖരം പിടികൂടി വനം വകുപ്പ്. 10 കിലോ  ശുദ്ധമായ ചന്ദനം, ചെത്താൻ തയ്യാറാക്കിയ 3.5 കിലോ, 27 കിലോ ചീളുകൾ, 15 കിലോ ചെറു ചീളുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ചന്ദനമാണ് പിടിച്ചെടുത്തത്.മൂന്ന് ചാക്കുകളിലായി പച്ചക്കറിക്കൊപ്പമായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്.പാണപ്പുഴ ആലിന്‍റെ പാറയിലെ ഷെഡ്ഡിൽ നിന്നാണ് ചന്ദനം കണ്ടെത്തിയത്. ഇതിന് പുറമെ ഒരു നാടൻ തോക്കും, മരം മുറിക്കാനുള്ള വാൾ അടക്കമുള്ള ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.അഴിച്ച് മാറ്റിയ നിലയിലായിരുന്നു നാടൻ …

മക്കളെ ഉപേക്ഷിച്ചു നാടുവിട്ടു, പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്റില്‍

ചെറുവത്തൂര്‍: പതിമൂന്നും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് നാടുവിട്ട സംഭവത്തില്‍ യുവതിയേയും കാമുകനേയും ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു. പടന്ന കാവുന്തല സ്വദേശിയായ പ്രവാസിയുടെ ഭാര്യ ഹസീന(33), കാമുകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്ഐ എം.വി.ശ്രീദാസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഹസീന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ടികെ ഹൗസില്‍ അബ്ദുള്‍റഹിമാന്റെ ഭാര്യ അഫ്സത്ത് ചന്തേര പോലീസില്‍ പരാതിപ്പെട്ടിരുന്നു. ചന്തേര പോലീസ് അന്വേഷണത്തില്‍ ഹസീന …

സര്‍വ്വീസ് തുടങ്ങാന്‍ പോവുകയായിരുന്ന സ്വകാര്യ ബസ് മരത്തിലിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

മുള്ളേരിയ: സര്‍വ്വീസ് തുടങ്ങാന്‍ പോവുകയായിരുന്ന സ്വകാര്യ ബസ് മരത്തിലിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ നെട്ടണിഗെ സ്വദേശി ശരത്തിനു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍മ്മംതൊടിയിലാണ് അപകടം. മുള്ളേരിയ-കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സെന്റ് മേരീസ് ബസാണ് അപകടത്തില്‍പ്പെട്ടത്.രാത്രിയില്‍ സര്‍വ്വീസ് കഴിഞ്ഞശേഷം മുണ്ടോള്‍ ക്ഷേത്രത്തിനു സമീപത്താണ് ബസ് നിര്‍ത്തിയിട്ടിരുന്നു. പതിവുപോലെ സര്‍വ്വീസ് ആരംഭിക്കുന്നതിനായി മുണ്ടോളില്‍ നിന്നു മുള്ളേരിയയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം. ഈ സമയത്ത് ഡ്രൈവറെ കൂടാതെ കണ്ടക്ടര്‍ മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളൂ.

ബസില്‍ നിന്നു തെറിച്ചു വീണ് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്‌: സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണു സാരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കള്ളാര്‍, ചുള്ളിയോടിയിലെ ഒഴുങ്ങാലില്‍ ഒ.സി.ജോസ്‌ (67)ആണ്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. രണ്ട് ദിവസം  മുൻപായിരുന്നു അപകടം. പാണത്തൂരില്‍ പോയി  ബസില്‍ തിരിച്ചു വരുന്നതിനിടയില്‍ കള്ളാറില്‍ വച്ചാണ്‌ അപകടത്തിൽപ്പെട്ടത്. ഇറങ്ങുന്നതിനിടയില്‍ പുറത്തേക്ക്‌ തെറിച്ചു വീഴുകയായിരുന്നു.ഭാര്യ ത്രേസ്യാമ്മ ചേത്താലില്‍.ഷീന, നിഷ (ഇരുവരും യുകെയില്‍ നഴ്‌സ്‌), അനീഷ്‌ (ഇറ്റലി),

ഉറങ്ങാന്‍ കിടന്ന വയോധിക വീടിന് സമീപത്തെ വയലിലുള്ള കിണറില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: ഉറങ്ങാന്‍ കിടന്ന വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇവരെ വീടിന് സമീപത്തെ വയലിലുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന വിധത്തില്‍ വെള്ളത്തില്‍ പൊങ്ങിയ നിലയിലായിരുന്നു.പയ്യന്നൂര്‍ അഗ്‌നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം കൂര്‍ക്കരയിലെ സമുദായ …

വീണാ വിജയന്‍റെ മാസപ്പടിയിൽ നിയമസഭയിൽ ചോദ്യമില്ലാതെ പ്രതിപക്ഷം;ചട്ടം ചൂണ്ടികാണിച്ച് ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് ; ഒത്തുതീർപ്പെന്ന്  ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ വിവാദം സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ചോദിക്കാതെ പ്രതിപക്ഷം.മാസപ്പടി വിവരം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചില്ല.ഇക്കാര്യം സഭയിൽ ഉന്നയിക്കാൻ ചട്ടപ്രകാരം കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.വീണക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് സമ്മതിച്ച   പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിപക്ഷ നേതാക്കൾ ഇതേ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതിനെ ന്യായീകരിക്കുകയും ചെയ്തു. നേതാക്കൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് …

യന്ത്രം ഉപയോഗിച്ച് തെങ്ങുകയറ്റത്തില്‍ പ്രശസ്തയായ യുവതി തെങ്ങില്‍ നിന്ന് വീണ് മരിച്ചു

മംഗളൂരു: യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറിയ യുവതി താഴേക്ക് വീണു മരണപ്പെട്ടു. പുഞ്ചപ്പാടി ബൊല്ലാജെ സ്വദേശിനി സുചിത്ര (30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് 40 അടി ഉയരമുള്ള തെങ്ങില്‍ നിന്നും വീണത്. ഉടന്‍ ഭര്‍ത്താവ് പുത്തൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. യന്ത്രം ഉപയോഗിച്ച് തെങ്ങുകയറ്റത്തൊഴിലാളിയായ ആദ്യ വനിതയെന്ന നിലയില്‍ സുചിത്രക്ക് നിരവധി സംഘടനകള്‍ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി യന്ത്രം ഉപയോഗിച്ച് തൊഴിലെടുത്തുവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെല്ലാരെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

32 പവന്റെ സ്വര്‍ണ്ണ കിരീടം ഗുരുവായൂരപ്പന്, വഴിപാടായി സമര്‍പ്പിച്ചത് ദുര്‍ഗ്ഗാ സ്റ്റാലിന്‍

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ്ണ കിരിടം വ്യാഴാഴ്ച സമര്‍പ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പത്‌നി ദ്വര്‍ഗ്ഗ സ്റ്റാലിനാണ് ഈ വഴിപാട് സമര്‍പ്പിച്ചത്. ദുര്‍ഗാ സ്റ്റാലിന്നു വേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് 32പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുന്നത്. ചന്ദനത്തിന്റെ തേയ അരക്കുന്ന മെഷീനും ഇതൊടൊപ്പം സമര്‍പ്പിച്ചു. രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ സ്റ്റാലിന്‍ ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സ്വര്‍ണക്കിരീടത്തിന് പുറമേ അരച്ചുകഴിഞ്ഞ ചന്ദനമുട്ടികളുടെ ബാക്കിവരുന്ന ചെറിയ കഷണങ്ങള്‍ …

കിടപ്പ് രോഗിയായ അമ്മയെ മദ്യലഹരിയിൽ മകൻ മർദ്ദിച്ചുകൊലപ്പെടുത്തി; കൊന്നത് ഗ്ലാസ് കൊണ്ട് ഇടിച്ച് ; മകനെ പൊലീസ് അറസ്റ്റു ചെയ്തു

കട്ടപ്പന: കിടപ്പ് രോഗിയായ വീട്ടമ്മയുടെ മരണത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാറൻകുടിയിൽ തങ്കമ്മയുടെ മരണത്തിലാണ് മകൻ സജീവിനെ അറസ്റ്റ് ചെയ്തത്.ഭക്ഷണം കഴിക്കാൻ മടി കാണിച്ചതിനാണ് തങ്കമ്മയെ മകൻ മർദ്ദിച്ചത്. ഗ്ലാസ് ഉപയോഗിച്ച് തലക്ക് അടിക്കുകയും കട്ടിലിൽ ഇടിക്കുകയും ചെയ്തെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. മകന്‍റെ അടിയേറ്റ് ഇടുക്കി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച  തങ്കമ്മ ഓഗസ്റ്റ് 7 നായിരുന്നു  മരിച്ചത്. മദ്യലഹരിയിലെത്തിയ സജീവ്  ജൂലൈ 30 ന് ആണ് ഇവരെ  …

വാട്സ് ആപ്പ് സന്ദേശം കണ്ടു; അപരിചിതന് ജീവന്‍ പകുത്ത് നല്‍കി; വൃക്ക ദാനം ചെയ്ത കാസര്‍കോട്ടെ യുവ വൈദികന്‍ ആശുപത്രി വിട്ടു

കാസര്‍കോട്: അപരിചിതന് വൃക്ക ദാനംചെയ്ത് വക്കച്ചന്‍ എന്ന ഫാ. ജോര്‍ജ് പാഴേപ്പറമ്പില്‍ മാതൃകയായി. കാസര്‍കോട് കൊന്നക്കാട് സ്വദേശി പി എം ജോജോമോനാണ് (49) തലശേരി രൂപത കള്ളാര്‍ ഉണ്ണിമിശിഹ പള്ളി വികാരി ജോര്‍ജ് പാഴേപ്പറമ്പില്‍ വൃക്ക ദാനംചെയ്തത്. കഴിഞ്ഞ 28ന് ആലുവ രാജഗിരി ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. തലശേരി രൂപതയിലെ വൈദികരുടെ വാട്സാപ് കൂട്ടായ്മയിലൂടെയാണ് ജോജോയുടെ ദുരവസ്ഥയെ കുറിച്ച് ഫാ. ജോര്‍ജ് അറിഞ്ഞത്. അക്ഷയകേന്ദ്രം നടത്തിയിരുന്ന ജോജോമോന്റെ ഇരുവൃക്കകളും പ്രമേഹത്തെ തുടര്‍ന്നാണ് തകരാറിലായത്. ആഴ്ചയില്‍ …

ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു

മംഗലൂരു: കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിൽ സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംതരം വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിര്‍മല സ്‌കൂള്‍ വിദ്യാര്‍ഥിനി പെലീസയാ(15)ണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ പത്തുമണിയോടെ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.പെലീസ അനാഥാലയത്തിന്‍റെ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. സംസ്‌കാര ചടങ്ങിന് ശേഷം സ്‌കൂള്‍ മാനേജ്മെന്റിന്റെയും സുഹൃത്തുക്കളുടെയും മൊഴിരേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. മരണം സംബന്ധിച്ച് …

പ്രേമം നിരസിച്ചതിന് പതിമൂന്നുകാരിയെ  ഭീഷണിപ്പെടുത്തി; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: കൊച്ചി കളമശ്ശേരി രാജഗിരിയിൽ പതിമൂന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ  യുവാവ് അറസ്റ്റിൽ. ചുള്ളിക്കാവു അമ്പലത്തിനു സമീപം പള്ളിപറമ്പിൽ വീട്ടിൽ ഫെബിൻ എന്ന നിരഞ്ജൻ ആണ് അറസ്റ്റിലായത്.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നിരഞ്ജനെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് 13 കാരിയെ വീട്ടിലെ കിടിപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കളമശ്ശേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്  പ്രദേശവാസിയായ യുവാവ്  ശല്യപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത്.പെൺകുട്ടിയുടെ സഹപാഠികളാണ് നിരഞ്ജൻ  ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസിന് മൊഴി …

യുവതിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊന്നു ; യുവാവ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കലൂർ പൊറ്റക്കുഴിയിൽ അപ്പാർട്ട്മെന്‍റിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് (27) മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷിദിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ് പൊറ്റക്കുഴിയിലെ ഓയോ മുറിയിൽ കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. രേഷ്മയുടെ കഴുത്തിനാണ് കുത്തേറ്റത്. രേഷ്മയും നൗഷിദും ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നാണ് വിവരം. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് കുത്തേറ്റനിലയില്‍ രേഷ്മയെ കണ്ടത്. പൊലീസ് എത്തുമ്പോഴേക്കും മരിച്ചിരുന്നു. നൗഷിദ് പരസ്പര വിരുദ്ധമായ മൊഴിയാണ് …

അഡ്വ: ശ്രീധരക്കുറുപ്പ് വധക്കേസിലെ  പ്രതിയും അന്തർസംസ്ഥാന മോഷ്ടാവുമായ സ്പൈഡർ സാബു പിടിയിൽ; തുമ്പുണ്ടായത് അൻപതിലധികം കേസുകൾക്ക്

കോഴിക്കോട്: കൊലപാതകമടക്കം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയായ വയനാട് സുൽത്താൻ ബത്തേരി കുപ്പാടി  പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർസാബു  എന്ന സാബു (52 വയസ്) നെ കോഴിക്കോട് പൊലീസ് പിടികൂടി. 2001 ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുടമസ്ഥനായ അഡ്വ.ശ്രീധരകുറുപ്പിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയും,ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ   ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു. കേസിൽ ഒൻപത് വർഷം ജയിലിൽ കഴിഞ്ഞ് 2020 ൽ കൊറോണ സമയത്ത് തടവ് പുള്ളികൾക്ക് അനുവദിച്ച  ഇളവ് മുതലെടുത്ത് …

വാഴവെട്ടി നശിപ്പിച്ചതിന് 3.50 ലക്ഷം നഷ്ടപരിഹാരം; തീരുമാനം മന്ത്രിതല ചർച്ചയിൽ; സംഭവത്തിൽ കേസ്സെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർ വാഴ വെട്ടിനശിപ്പിച്ച  കർഷകന് 3.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ. കൃഷിമന്ത്രിയും വൈദ്യുതി വകുപ്പ് മന്ത്രിയും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം അനുവദിക്കാൻ ധാരണയായത്. കോതമംഗലം വാരപ്പെട്ടിയിലെ അനീഷിന്റെ കുലച്ച് തുടങ്ങിയ 406 വാഴകളാണ് കെ.എസ്.ഇ.ബി ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ടച്ചിങ് കട്ടിംഗിന്‍റെ പേരിലായിരുന്നു 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടിനശിപ്പിച്ചത്. കൃഷി മന്ത്രി പി പ്രസാദും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരതുകയിൽ ധാരണയിലെത്തുകയായിരുന്നു. …

‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ പരിഹാസവും മാനസിക പീ‍‍ഡനവും പതിവ് ഒടുവിൽ വെള്ളത്തിൽ തള്ളിയിട്ട് കൊലപാതകം; ഭാര്യയെ കൊന്ന ഭർത്താവ് 8 വർഷത്തിന് ശേഷം പിടിയിൽ

‘ കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 8 വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട കായലിൽ കല്ലുമുട്ട് കടവിൽ പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് ഭ‍ർത്താവ് തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2015 ജൂൺ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യക്ക് സൗന്ദര്യമില്ലെന്ന കാരണത്താൽ പതിവായി ഷിഹാബ് കുറ്റപ്പെടുത്തിയിരുന്നു. സുഹൃത്തുക്കൾ അടക്കമുള്ളവരോട് തനിക്ക്  കിട്ടിയത് കിട്ടിയത് കറുത്ത പെണ്ണും വെളുത്ത കാറുമായിരുന്നെന്ന് പരിഹാസ …

ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന, യുവതിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ

ഇന്‍ഡോര്‍: കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം.ഇന്‍ഡോറിലെ ഇന്‍ഡക്‌സ് ആശുപത്രിയില്‍ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ നാല്‍പത്തിയൊന്നുകാരിയുടെ വയറ്റില്‍നിന്നും മുഴ നീക്കി. 49 കിലോ ശരീരഭാരം മാത്രമുണ്ടായിരുന്ന യുവതിയുടെ വയറ്റിലാണ് 15 കിലോ ഭാരമുള്ള മുഴ വളര്‍ന്നത്. ഇത് വയറ്റില്‍ നീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. …