ഉത്തരേന്ത്യൻ യുവതിയുടെ വീഡിയോ കോളിൽ കുടുങ്ങി കാസർകോട്ടെ ഗൃഹനാഥൻ; മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ രണ്ട് പേർക്കെതിരെ കേസ്

കാസർകോട് : മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ ഫോണില്‍ അയച്ചു കൊടുത്ത്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ബേഡകം പൊലീസ്‌ കേസ്സെടുത്തു. കുറ്റിക്കോല്‍ വളവ് സ്വദേശിയായ  47 കാരന്റെ പരാതിയിലാണ് വീഡിയോ കാൾ ചെയ്ത  ഉത്തരേന്ത്യൻ സ്വദേശിനിയായ സാക്ഷിരജപുത്ത്‌, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച  കുറ്റിക്കോല്‍ കല്ലാട്ടുഹൗസില്‍ പി.രാകേഷ്‌ (38) എന്നിവര്‍ക്കെതിരെ കേസ്‌ എടുത്തത്.കഴിഞ്ഞ മാസം 22ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം.ഉത്തരേന്ത്യൻ യുവതി സാക്ഷി പരാതിക്കാരനെ വീഡിയോകോള്‍ വിളിക്കുകയും പിന്നീട്‌ എഡിറ്റ്‌ ചെയ്‌ത വീഡിയോ അയച്ചു കൊടുത്ത് പണം …

ബിജെപി സ്വതന്ത്രരുടെ പിൻതുണയിൽ തലപ്പാടിയിൽ എസ്.ഡി.പി.ഐ അംഗം പഞ്ചായത്ത് പ്രസിഡന്‍റ്

മംഗലൂരു: ദക്ഷിണ കർണാടകയിലെ തലപ്പാടി  ഗ്രാമപഞ്ചായത്തിൽ ബിജെപി സ്വതന്ത്ര അംഗങ്ങളുടെ പിൻതുണയോടെ എസ്.ഡി.പി.ഐ അംഗം പഞ്ചായത്ത് പ്രസിഡന്‍റായി.വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ നീക്കത്തിലൂടെ എസ്.ഡി.പി.ഐ അംഗം ടി ഇസ്മായിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ പുഷ്ഷാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്‍റ്.രണ്ട് ബിജെപി സ്വതന്ത്രരാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻതുണച്ചത്.  ബിജെപിയിൽ നിന്ന്  പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത് സത്യരാജ് ആയിരുന്നു. 24 അംഗങ്ങളുള്ള ഭരണസമിതിയിൽ രണ്ട് സ്വതന്ത്രർ അടക്കം 13 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എസ്.ഡി.പി.ഐക്ക് 10 അംഗങ്ങളും കോൺഗ്രസ്സിന് …

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തി; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ ചെറുതാഴം സ്വദേശി മധുസൂദനനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന് മധുസൂദനനെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് മാറ്റിയിരുന്നു. പരാതി നേരത്തെ ഉയര്‍ന്നിട്ടും പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. പിന്നീട് സംഭവം വിവാദമായതോടെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. മധുസൂദനന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയിലാണ്.

ലോട്ടറിയടിച്ചെന്നു കേട്ടപ്പോള്‍ തിരിച്ചുവന്നു, ബൈക്ക് മോഷണ കേസിലെ പ്രതിയെ വിളിച്ചുവരുത്തിയത് നാട്ടുകാര്‍, പിന്നാലെ അറസ്റ്റ്

ബേക്കല്‍: നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു നാടുവിട്ട അഥിതി തൊഴിലാളിയെ കുടുക്കിയത് നാട്ടുകാരുടെ തന്ത്രം. ലോട്ടറിയടിച്ചെന്നു കേട്ടപ്പോള്‍ ബൈക്ക് മോഷ്ടാവ് പറന്നെത്തി. നാട്ടിലെത്തിയ പ്രതിയെ കയ്യോടെ പോലീസിലേല്‍പിച്ച് നാട്ടുകാര്‍. കര്‍ണ്ണാടക വിജയപുര സ്വദേശിയും പെരിയാട്ടടുക്കത്തെ വാടക കെട്ടിടത്തില്‍ താമസക്കാരനുമായ ബിമ്മുവാ(30)ണ് മോഷ്ടാവ്. കാസര്‍കോട് പെരിയാട്ടടുക്കത്താണ് നാടകീയമായ സംഭവം നടന്നത്. മൂന്നു ദിവസം മുമ്പാണ് പെരിയാട്ടടുക്കം ടൗണില്‍ വച്ച് ചെരുമ്പ സ്വദേശി ബഷീറിന്റെ നിര്‍ത്തിയിട്ട ബൈക്ക് പട്ടാപ്പകല്‍ മോഷണം പോയത്. യുവാവ് ബൈക്ക് മോഷ്ടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങിയിരുന്നു. …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ വിവാദമാക്കി സിപിഎം; തിരിച്ചടിച്ച് വിഡി സതീശൻ ;സർക്കാർ ചികിത്സക്ക് ഒന്നും ചെയ്തില്ലെന്ന്  പ്രതിപക്ഷ നേതാവ്

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ പ്രചാരണത്തിന് ചൂടു പിടിക്കും  മുൻപേ  യുഡിഎഫിനെ കടന്നാക്രമിച്ച് ചികിത്സാ വിവാദം ഉയർത്തി സിപിഎം. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ മതിയായ ചികിത്സ നല്‍കാന്‍ കഴിയാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസെന്ന്‌ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാര്‍  ആരോപിച്ചു. ഉമ്മന്‍ചാണ്ടിക്ക്‌ സര്‍ക്കാര്‍ ചികിത്സ ഏര്‍പ്പെടുത്താന്‍ ഇടയാക്കിയതിന്റെ പിന്നിലെ കാര്യങ്ങള്‍ കോണ്‍ഗ്രസ്‌ വ്യക്തമാക്കണം. ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മുന്‍ മുഖ്യമന്ത്രിക്കു സര്‍ക്കാര്‍ ചികിത്സ ഏര്‍പ്പെടുത്തിയ സംഭവം ഉണ്ടായത്‌. ചികിത്സയുടെ കാര്യത്തില്‍ കുടുംബത്തിലും പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇതൊക്കെ പുതുപ്പള്ളിയിലെ …

മികച്ച സേവനത്തിന് സംസ്ഥാന കൃഷി അവാര്‍ഡ്‌ ; കൂട്ടായ്മയുടെ വിജയവുമായി  പെരിയ ആഗ്രോ സര്‍വ്വീസ്‌ സെന്‍റ‍‍ർ

കാസർകോട്: സംസ്ഥാനത്ത്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ച വെക്കുന്ന കൃഷികൂട്ടത്തിനുള്ള സംസ്ഥാന കൃഷി അവാർഡ്  പെരിയ ആഗ്രോ സര്‍വ്വീസ്‌ സെന്ററിനെ തേടിയെത്തുമ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി. പെരിയ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ 2014ല്‍ കൃഷി കൂട്ടം പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇതാദ്യമായാണ്‌ സംസ്ഥാനതല അവാർഡ്  കരസ്ഥമാക്കുന്നത്‌. കൃഷിയും അനുബന്ധ കാര്യങ്ങളും ചെയ്‌തു നല്‍കുന്നതിനൊപ്പം നിരവധിപേര്‍ക്ക്‌ തൊഴിലും കൂട്ടായ്മ ഉറപ്പ്‌ നല്‍കുന്നു. പച്ചക്കറി തൈകളുടെ നഴ്‌സറി,  ചുരുങ്ങിയ വിലയ്‌ക്ക്‌ ജൈവവളം, വിത്ത്‌,  നടീല്‍ വസ്‌തുക്കള്‍ തുടങ്ങിയവയെല്ലാം ആഗ്രോ സെന്റര്‍വഴി വിതരണം ചെയ്യുന്നുണ്ട്. ഇതിന്‌ …

സര്‍ക്കാര്‍ ഓഫീസില്‍ ഹെല്‍മറ്റിട്ട് ജോലി ചെയ്ത് ജീവനക്കാര്‍; പിഴയെപ്പേടിച്ചല്ല; കാരണമിതാണ്

തെലങ്കാനയിലെ ഈ സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാര്‍ ഹെല്‍മറ്റിട്ട് വേണം ജോലി ചെയ്യാന്‍. അതേസമയം പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയില്‍ വീഴാതിരിക്കാനാണ് ജീവനക്കാര്‍ ഹെല്‍മറ്റും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ ബീര്‍പൂര്‍ മണ്ഡലിലെ മണ്ഡല് പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിലെ ജീവനക്കാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. രണ്ടാഴ്ച മുമ്പ് ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരുക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊളിഞ്ഞുവീഴാറായ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 100 …

സ്വര്‍ണഖനി ഇടപാടിൽ തര്‍ക്കം; യുവാവിനെ തട്ടികൊണ്ടുപോയി കാൽ തല്ലിയൊടിച്ചു വഴിയിൽ തള്ളി

കൊച്ചി: എറണാകുളം ആലുവയിൽ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ക്രൂരമർദ്ദനത്തിന് ശേഷം  പുലര്‍ച്ചെ ആലപ്പുഴ വെള്ളക്കിണർ ഭാഗത്ത് ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. മർദനത്തിൽ യുവാവിന്‍റെ കാലിന്‍റെ എല്ലൊടിഞ്ഞു. ക്വട്ടേഷൻ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. എഡ്വിൻ ജോൺസൻ എന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നും കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാല്‍ പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പൊലീസ് പറയുന്നത്. ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു …

സംസ്ഥാന കാര്‍ഷിക അവാര്‍ഡ് നിറവില്‍ എസ് ഗോപാലകൃഷ്ണ ശര്‍മ്മ, അവാര്‍ഡിന് അര്‍ഹമാക്കിയത് കരുമുളക് മെതി യന്ത്രം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് നേടിയ സന്തോഷത്തിലാണ് എന്‍മകജെ പഡ്രേ സ്വദേശി സരവൂ ഹൗസില്‍ എസ് ഗോപാലകൃഷ്ണ ശര്‍മ്മ. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഉപകാരപെടുന്ന കുരുമുളക് മെതി യന്ത്രം കണ്ടുപിടിച്ചതിനാണ് ഗോപാലകൃഷ്ണ ശര്‍മ്മയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. അരലക്ഷംരൂപയും പ്രശസ്തിഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങിയതാണ് അവാര്‍ഡ്. കുരുമുളക് മെതിക്കാനായി ആളെ കിട്ടാതെ ബുദ്ധിമുട്ടിയപ്പോഴാണ് മെതിക്കാനുള്ള യന്ത്രത്തെ കുറിച്ച് ആലോചിച്ചത്. 2010 ല്‍ മൈസൂരിലും സൂറത്തിലും നടന്ന ദേശീയ കാര്‍ഷിക യന്ത്രോപകരണ കണ്ടുപിടുത്ത യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശര്‍മ്മയ്ക്ക് അവസരം …

ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ചുകൊന്ന് ഭർത്താവ്; ഞെട്ടിപ്പിക്കുന്ന കൊലപാതകം സംശയരോഗത്തെ തുടർന്ന്; ഭർത്താവ് പൊലീസിൽ കീഴടങ്ങി

തൃശ്ശൂർ: ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ് പൊലീസിൽ കീഴടങ്ങി. തൃശ്ശൂർ കല്ലടിമൂല സ്വദേശി സുലി(46)യെ ആണ് ഭ‍ത്താവ് ഉണ്ണികൃഷ്ണൻ കൊലപ്പെടുത്തിയത്.സംശയരോഗത്തെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഉണ്ണികൃഷ്ണൻ വിയ്യൂർ പൊലീസ്  സ്റ്റേഷനിൽ എത്തി കീഴടങ്ങി. വിദേശത്ത് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന  ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് ഉണ്ണികൃഷ്ണൻ ഭാര്യയുമായി കലഹിച്ചിരുന്നു. കലഹത്തിനൊടുവിലാണ് കമ്പിപ്പാര എടുത്ത് മർദ്ദിച്ചത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും. മരണം …

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചത് പരാമർശിച്ച് പ്രധാനമന്ത്രി; അവിശ്വാസ പ്രമേയ മറുപടിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി; അടുത്ത തവണയും എൻ.ഡി.എ അധികാരത്തിലെത്തുമെന്ന്  പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ  കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ പരിഹസിച്ചും കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം കൊണ്ട് വന്നത് അടുത്ത ലോക്സഭാ തെരഞ്ഞടുപ്പിൽ എൻ.ഡി.എയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് നന്ദി പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരി‍ന്‍റെ പരീക്ഷണമല്ലെന്നും  പ്രതിപക്ഷത്തിന്‍റെ പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ അവിശ്വാസം കാണിച്ചു.  2024 ല്‍ ബിജെപിക്ക് റെക്കോ‍ർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ‌ ​ഗാന്ധിയെ …

എരിക്കുളം കളിമണ്‍ ഉത്പന്നങ്ങള്‍ ഇനി ഭൗമസൂചിക പദവിയിലേക്ക്

നീലേശ്വരം : കളിമൺ നിർമ്മാണ രംഗത്ത് പേരുകേട്ട എരിക്കുളത്തെ കളിമണ്‍ ഉൽപ്പന്നങ്ങൾ ഇനി ഭൗമസൂചികാ പദവിയിലേക്ക്. ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, നബാര്‍ഡ് എ.ജി.എം കെ.ബി.ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എരിക്കുളത്ത് സന്ദര്‍ശനം നടത്തി. കളിമണ്‍ പാടങ്ങളും കളിമണ്‍ ഉത്പന്ന നിര്‍മാണ രീതിയും പരിശോധിച്ചു. നബാര്‍ഡിന്റെ അംഗീകാരത്തിനായി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. ഭൗമ സൂചിക പദവി നേടുന്നതിന് വിവിധ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നബാര്‍ഡ് ആണ് …

ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി

ബംഗലൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ബിനീഷ്‌ കോടിയേരിയ്ക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് നിലനിൽക്കില്ലെന്ന്  കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്‌ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. 2020 ഒക്‌ടോബർ 29ന്‌ ചോദ്യം ചെയ്യാനെന്ന്‌ പേരിൽ ബംഗളൂരുവിലേക്ക്‌ വിളിച്ചുവരുത്തി നാടകീയമായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ബിനീഷിനെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്..

യൂട്യൂബ് ചാനലിലെ ഉള്ളടക്കം; പരാതികൾ പരിശോധിക്കാൻ ഐടി സെക്രട്ടറിയെ നോഡൽ ഓഫീസറാക്കി നിയമിച്ച് സർക്കാർ

തിരുവനന്തപുരം: യൂട്യൂബ് ചാനലുകളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച്  ബ്ലോക്ക് ചെയ്യേണ്ടവ ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക്  നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.പി.വി. അന്‍വറിന്റെ സബ്മിഷന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ  നല്‍കാവുന്നതാണ്.യൂട്യൂബില്‍  പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ …

ഒപ്പമുണ്ട് പ്രസ്ഥാനം;വീട് തകർക്കപ്പെട്ട സുജിത്തിനു താങ്ങായി കോൺഗ്രസ്സ് പ്രവര്‍ത്തകര്‍

കാസർകോട് : കാസർകോട് തച്ചങ്ങാട് നിര്‍മ്മാണത്തിലിരിക്കെ നശിപ്പിക്കപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകന്‍റെ വീട് പുനർ നിർമ്മിക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ ഒന്നിച്ചു. പള്ളിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീട് നശിപ്പിക്കപ്പെട്ട സഹപ്രവർത്തകന് സഹായം നൽകിയത്.  1,38,000 രൂപ സമാഹരിച്ച് സുജിത്ത് കുമാറിനു പ്രവർത്തകർ കൈമാറി. വീടിന്റെ മുന്‍വാതില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചത്. ഓണത്തിനു ഗൃഹപ്രവേശം നടത്തണമെന്ന ആഗ്രഹത്തിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന നടപടിയുണ്ടായത്. തീവെയ്പില്‍ വാതില്‍ പൂർണ്ണമായും കത്തി നശിച്ചിരുന്നു. അക്രമികള്‍ കുഴല്‍കിണറിന്റെ പൈപ്പ് മുറിച്ചു കിണറിലിടുകയും, …

കാസര്‍കോട് കള്ളാറില്‍ കുഴല്‍കിണര്‍ ലോറി മറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്

പാണത്തൂര്‍: കള്ളാറില്‍ കുഴല്‍കിണര്‍ ലോറി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അടോട്ടുകയ റോഡില്‍ നിയന്ത്രണം വിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍പെട്ട തമിഴ് നാട് സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ലെന്നാണ് വിവരം.

പണം കിട്ടാൻ ലൈക്ക് അടിച്ചാല്‍ പണി കിട്ടും;  ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ലൈക്കും,  ഫോളോയും ചെയ്യൽ ജോലി; ഗുജറാത്തുകാരന് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 12 ലക്ഷം രൂപ; ഓൺലൈൻ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുന്നതെങ്ങനെ?.

വെബ്ബ് ഡെസ്ക്: ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ വർധിച്ചുവരികയാണ്. ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പുകാർ നിരപരാധികളിൽ നിന്ന് പണം തട്ടിയെടുക്കുന്ന പുതിയ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അടുത്തിടെ ഗുജറാത്തിൽ നിന്നുള്ള ഒരാളെ സോഷ്യൽ മീഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു. വഡോദരയിലെ ശുഭാൻപുരയിൽ താമസിക്കുന്ന  മുപ്പത്തിയാറുകാരനായ പ്രകാശ് സാവന്ത് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ തനിക്ക് നേരിടേണ്ടി  വന്ന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് പരാതി നൽകി. എഫ്‌ഐആർ പ്രകാരം മാർച്ചിൽ ദിവ്യ എന്ന സ്ത്രീയിൽ നിന്ന് …

മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങിയ യുവാവ്‌ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

കാസർകോട് : അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങിയ യുവാവിനെ  റോഡരുകിലെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് പെരിയ  മുത്തനടുക്കം  മഠത്തില്‍ വീട്ടില്‍ പരേതനായ ചുക്രന്‍- ചെനിയാറു ദമ്പതികളുടെ മകന്‍ എം വിനു (41)വാണ്‌ മരിച്ചത്‌. അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വിനു രണ്ട് ദിവസം മുൻപാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്‌. ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി തന്നെ മടങ്ങുകയും ചെയ്‌തിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അരങ്ങിനടുക്കത്തെ ചെറിയ തോടിനു കുറുകെയുള്ള …