രാഹുല്‍ ചക്രപാണിക്കെതിരെ വീണ്ടും കേസ്; ബളാലിലെ മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച 9 ലക്ഷം തട്ടി

കാസര്‍കോട്: നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ രാഹുല്‍ ചക്രപാണിക്കെതിരെ വീണ്ടും കേസ്. ബളാലിലെ മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച 9 ലക്ഷം തട്ടിയെന്നാണ് കേസ്. കല്ലന്‍ചിറ സ്വദേശി വിസി കുരുവിള(70) വെള്ളരിക്കുണ്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സൊസൈറ്റി പ്രസിഡന്റായ രാഹുല്‍ ചക്രപാണി, സിഇഒമാരായ സണ്ണിഎബ്രഹാം, ബിജോയ്, ബ്രാഞ്ച് മാനേജര്‍ സിനിമോള്‍ എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്‍ 2023 ജുലൈ 15 മുതല്‍ സൊസൈറ്റിയില്‍ സേവിങ്‌സ് ആയും ഫിക്‌സ്ഡ് ആയും 9 …

കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു, 6 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്തു

കാസര്‍കോട്: ക്ലീന്‍ സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും കടകളിലും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ നിന്നും 6 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. കടകള്‍ക്കെതിരെ 30,000 രൂപ പിഴ ചുമത്തി. ജൈവ, അജൈവ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവര്‍ക്ക് 6,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കൂടാതെ ആവിക്കര ബ്രദേര്‍സ് സ്‌പോട് എന്ന ഹോട്ടലില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനത്തിനെതിരെ തുടര്‍ നടപടി …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍

മംഗളൂരു: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളെ മംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു. കഡബ രാമകുഞ്ച സ്വദേശി ബീജത്തലി ഹൗസിലെ സയ്യിദ് ഇബ്രാഹിം തങ്ങള്‍ (55) ആണ് അറസ്റ്റിലായത്. മംഗളൂരുവിലെ ഉര്‍വ സ്റ്റോഴ്സിന് സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തു. പ്രതിയെ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും ബെംഗളൂരുവിലെ എന്‍ഐഎ കേസുകള്‍ക്കായുള്ള …

13 കാരനെ പീഡിപ്പിച്ചു; രണ്ട് പോക്‌സോ കേസുകള്‍, 23 കാരനെതിരെയും കൗമാരക്കാരനെതിരെയും നീലേശ്വരത്ത് കേസ്

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 13 കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വ്യത്യസ്ത ദിവസങ്ങളിലായി പീഡിപ്പിച്ച 23 കാരനെതിരെയും കൗമാരക്കാരനെതിരെയും പൊലീസ് കേസെടുത്തു. 13 കാരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

എന്നും മദ്യപിച്ച് വീട്ടിൽ ശല്യം, തിരുവനന്തപുരത്ത് യുവാവ് അമ്മാവനെ തല്ലിക്കൊന്നു

തിരുവനന്തപുരം: അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകന്‍ രാജേഷാണ് അക്രമം നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ രാജേഷിനെ പൊലീസ് എത്തി പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. എന്നും വീട്ടില്‍ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പൊലീസിന് അയല്‍വാസികള്‍ മൊഴി നല്‍കി. ക്രൂരമായി മര്‍ദനമേറ്റാണ് ശനിയാഴ്ച രാത്രി സുധാകരന്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോട് …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകൻ ബാലനടുക്കത്തെ ജാഫർ സൈഫ് അന്തരിച്ചു

കാസർകോട്: മുളിയാറിലെ മുസ്ലിം ലീഗ് പ്രവർത്തകൻ ബോവിക്കാനം ബാലനടുക്കത്തെ ജാഫർ സൈഫ് (47) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് ചികിൽസയിയിലായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനും സഹൃദയനുമായ ജാഫർ സൈഫ് വലീയ സൗഹൃദത്തിന് ഉടമയായിരുന്നു. കലാകാരൻ കൂടിയായിരുന്നു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കും.പരേതനായ അബ്ദുല്ലയുടെയും മറിയയുടെയും മകനാണ്. മിസ്രിയയാണ് ഭാര്യ. സാനിയ, സാനിഫ് മക്കളാണ്.സഹോദരങ്ങൾ: അഷ്റഫ്, നാസർ, സകീന.

മുംബൈയിലെ കോൺഗ്രസ് നേതാവും ബേക്കൽ സ്വദേശിയുമായ ബി കെ കൃപാലിനി നെതർലാൻഡിൽ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: മുംബൈയിൽ താമസിക്കുന്ന ബേക്കൽ സ്വദേശി ബി കെ കൃപാലിനി (76) ഹൃദയാഘാതം മൂലം മരിച്ചു. നെതർലൻഡ്ലെ അംസ്റ്റർഡേമൻയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാഷണൽ മാരിടൈം അക്കാദമി എന്ന ഷിപ്പിങ് കോച്ചിങ് സെന്റർ ഉടമ ആണ്. മുംബൈ നോർത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ എഐസിസി മെമ്പറും ആയിരുന്നു. ഹിന്ദി ഫിലിം സെൻസർ ബോർഡ്‌ മുൻ മെമ്പർയും മുംബൈ ധീവര സഭ മുൻ പ്രസിഡന്റ്‌ ആയിരുന്നു. കൂടാതെ നിരവധി സംഘടനകളിൽ മെമ്പറും സമൂഹ്യ സംസ്‌കാരിക …

പൊലീസ് മർദ്ദനത്തിൽ മൂക്കിന് പൊട്ടൽ, ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നു ഡോക്ട‍ർമാർ അറിയിച്ചുവെന്നും ടി സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു. പേരാമ്പ്ര …

പിറ്റ് എൻഡിപിഎസ് ആക്ട്; മൂക്കംപാറ സ്വദേശി അലക്സ്‌ ചാക്കോയും പടന്നക്കാട് സ്വദേശി പി വിഷ്ണുവും അറസ്റ്റിൽ, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി

കാസർകോട്: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കാസർകോട് ജില്ലയിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ബദിയടുക്ക മൂക്കംപാറ സ്വദേശി അലക്സ്‌ ചാക്കോ (28), കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പി വിഷ്ണു (29) എന്നിവരാണ് അറസ്റ്റ് ആയത്. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടങ്കലിൽ പാർപ്പിച്ചു. ഇരുവരും നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതികളാണ്. തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ പ്രതിയാകുന്ന വരെയാണ് പിറ്റ് എൻഡിപിഎസ് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് …

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 20,13,000 രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ, ഇടയിലക്കാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്

കാസർകോട്: ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 20,13,000 രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ കാസർകോട് സൈബർ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശിയായ ജി ബിജുകുമാർ(54) ആണ് അറസ്റ്റിലായത്. വലിയപറമ്പ് ഇടയിലക്കാട് സ്വദേശിയുടെ കയ്യിൽ നിന്നും ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാൾ. അമ്പലപ്പുഴയിൽ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചത് വഴി കമ്മീഷനായി 3 ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായി പൊലീസ് …

ട്രെയിനുകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം: റെയിൽവേ പൊലീസ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനയിൽ

തിരുവനന്തപരം: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ നിലവാരത്തെക്കുറിച്ചു റെയിൽവെ പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു. വന്ദേ ഭാരതിന്റെ തിരുവനന്തപുരം തൈക്കാട്ടുള്ള ബേസ് കിച്ചനിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണു ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന. റെയിൽവെ പൊലീസ് സൂപ്രണ്ട് ഷഹൻഷായുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പരിശോധന. റെയിൽവേ പൊലീസ്, നഗര ആരോഗ്യവിഭാഗം, റെയിൽവേ പൊലീസ് ഇന്റലിജിൻസ് വിഭാഗം തുടങ്ങിയവർ പരിശോധനയിൽ പങ്കെടുക്കും.

നോബല്‍ പുരസ്‌കാരത്തിന് മാനദണ്ഡം നോബല്‍ സമ്മാനസ്ഥാപകന്റെ ആര്‍ജവം മാത്രം; നോബല്‍ സമ്മാന കമ്മിറ്റി

ഒസ്ലോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നോബല്‍ പുരസ്‌കാര സ്ഥാപകന്‍ ആല്‍ഫ്രഡ് നോബലിന്റെ ഉച്ഛാശക്തിയെും പ്രവര്‍ത്തനത്തെയും അടിസ്ഥാനമാക്കിയാണ് നോബല്‍ കമ്മിറ്റി തീരുമാനമെന്നു പ്രതിനിധികള്‍ പറഞ്ഞു. ഇതുവരെ നോബല്‍ സമ്മാനങ്ങള്‍ ലഭിച്ച എല്ലാവരുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഒരു മുറിയിലാണ് കമ്മിറ്റി ഇരിക്കുന്നത്. ആ മുറി് സത്യവും ധൈരവും കൊണ്ടുനിറഞ്ഞിരിക്കുന്നു. ആല്‍ഫ്രഡ് നോവലിന്റെ പ്രവര്‍ത്തനത്തെയും ഇച്ഛാശക്തിയെയും മാത്രമാണ് തീരുമാനമെടുക്കുന്നതിന് തങ്ങള്‍ അടിസ്ഥാനമാക്കുന്നതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ഗന്‍ വാട്‌നെ ഫ്രൈഡ്‌നസ് പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. …

ഏകമകനായതിനാല്‍ ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തു; ആഡംബര കാര്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പിതാവിനു നേരെ മകന്റെ ആക്രമണം, മകനെ തിരിച്ച് ആക്രമിച്ച് പിതാവും, മകന്റെ തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ആഡംബര കാറ് വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പിതാവിനെ മകന്‍ ആക്രമിച്ചു. പ്രകോപിതനായ പിതാവ് മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ഹൃദ്യ(28)ക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിനയാനന്ദ് ഒളിവില്‍ പോയെന്നാണ് വിവരം. ഏക മകനായ ഹൃദ്യക്കിനെ ഏറെ ഇഷ്ടമായിരുന്നു വിനയാനന്ദന്. ചെറുപ്പം …

ഒരുമിച്ച് താമസിച്ചത് രണ്ടുവര്‍ഷം, ഈ അടുപ്പം മുതലെടുത്ത് വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി തട്ടിയത് എട്ട് പവനും 18 ലക്ഷം രൂപയും; വീട്ടമ്മ പിടിയില്‍

കോഴിക്കോട്: വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവന്‍ സ്വര്‍ണവും 18 ലക്ഷം രൂപയും കവര്‍ന്ന വീട്ടമ്മ പിടിയില്‍. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി വിനിത(36)യാണ് അറസ്റ്റിലായത്. ചമ്പയില്‍ മഞ്ജു, രമ്യ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. യുവ വക്കീല്‍ ഗുമസ്തനുമായുള്ള പരിചയവും അടുപ്പം മുതലെടുത്ത് ഭീഷണിപ്പെടുത്തിയാണ് യുവതി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തത്. 2022-2024 കാലയളവില്‍ ഇവര്‍ ഒരുമിച്ച് കഴിഞ്ഞിരുന്നു. ഇതും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ വിനിതയുടെ ഭര്‍ത്താവ് രാഗേഷിന് നോട്ടീസ് നല്‍കിയതായും പൊലീസ് അറിയിച്ചു. പ്രതിയുടെ …

കരിവെള്ളൂര്‍ കട്ടച്ചേരിയില്‍ യുവതി തീകൊളുത്തി ആത്മഹത്യചെയ്തു

പയ്യന്നൂര്‍: കരിവെള്ളൂര്‍ കട്ടച്ചേരിയില്‍ ഭര്‍തൃമതിയായ യുവതി തീകൊളുത്തി ആത്മഹത്യചെയ്തു. നിര്‍മാണത്തൊഴിലാളി സി ജയന്റെ ഭാര്യ നീതു(33) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം. കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷം വീട്ടിനകത്ത് കയറി തീകൊളുത്തുകയായിരുന്നു. പുറത്തേക്കോടിയ യുവതിയെ പരിസരവാസികള്‍ ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനിയാണ്. മക്കള്‍: അതുല്‍, ആരാധ്യ.

റെയില്‍വേ സ്റ്റേഷന്‍ ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന; തായലങ്ങാടിയിലെ വന്ദേഭാരത് ബേസ് കിച്ചണിലും പരിശോധന നടന്നു

കാസര്‍കോട്: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന്‍ പൊതിച്ചോറ്’ പദ്ധതിയുടെ ഭാഗമായി കാറ്ററിങ് സ്റ്റാളുകളിലും ഐആര്‍സിടിസി ഭക്ഷണശാലകളിലുമാണ് പരിശോധന നടന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും താലയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വന്ദേഭാരത് ബേസ് കിച്ചണിലും പരിശോധന നടന്നു. പരിശോധനയില്‍ മോശമായതൊന്നും കണ്ടെത്താനായില്ല. റെയില്‍വേ സ്റ്റേഷന്‍ എസ്എച്ച് ഒ റെജികുമാര്‍, എസ്.ഐ എംവി പ്രകാശന്‍, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ശശി, ടൗണ്‍ എസ്‌ഐ പ്രകാശന്‍, റെയില്‍വേ എ.എസ്.ഐ പ്രദീപ്, …

‘ഉദ്ഘാടനത്തിന് വരുന്നത് ഉടുപ്പിടാത്ത താരങ്ങള്‍, ഇത്രക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍?’, മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഒളിഞ്ഞുനോട്ട പരിപാടി; വിവാദ പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ

ആലപ്പുഴ: വിവാദ പ്രസംഗവുമായി കായംകുളം എംഎല്‍എ യു. പ്രതിഭ. കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്‌കാരം. തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്ന് എംഎല്‍എ പറഞ്ഞു. കായംകുളം എരുവ നളന്ദ കലാസാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34 -ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു യു.പ്രതിഭ എംഎല്‍എ. സിനിമാക്കാരോട് സമൂഹത്തിന് ഒരുതരം ഭ്രാന്താണ്. എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ല. ഉടുപ്പിടാതെ സിനിമാ താരങ്ങള്‍ എത്തിയാല്‍ ആളുകള്‍ അങ്ങോട്ട് ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍? …

കര്‍ണാടക ഹുന്‍സൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമലയാളികള്‍ മരിച്ചു

മൈസൂരു: കര്‍ണാടകത്തിലെ ഹുന്‍സൂരില്‍ മാനന്തവാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടും പാടം സ്വദേശിയും ക്ലീനറുമായ പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവര്‍ ഷംസു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെ മംഗളൂരു -മൈസൂരു ദേശീയപാതയിലാണ് അപകടം. ഹുന്‍സൂരില്‍ നിന്ന് സിമന്റുമായി പോവുകയായിരുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ചാറ്റല്‍ മഴയത്ത് റോഡില്‍ മരം പൊട്ടിവീണത് കണ്ട് വെട്ടിക്കാന്‍ ബസ് …