സ്വീപ് ക്ലീനിങ് ഓപ്പറേഷന്‍; മംഗല്‍പാടിയിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 1700 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍
കാസര്‍കോട്: സ്വീപ് ക്ലീനിങ് ഓപ്പറേഷന്റെ ഭാഗമായി മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരം. 1700 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ശേഖരം പിടികൂടി. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവയും നിരോധിത കുടിവെള്ള കുപ്പികളും ഗോഡൗണുകളില്‍ നിന്നും പിടിച്ചെടുത്തു. ബന്തിയോടുള്ള 3 ഡി സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും കടയില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കുന്ന ബിഎംഎ സ്റ്റോറിന്റെ ഗോഡൗണില്‍ നിന്നുമാണ് ഇത്രയധികം നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. …