പിറ്റ് എൻഡിപിഎസ് ആക്ട്; മൂക്കംപാറ സ്വദേശി അലക്സ്‌ ചാക്കോയും പടന്നക്കാട് സ്വദേശി പി വിഷ്ണുവും അറസ്റ്റിൽ, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി

കാസർകോട്: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കാസർകോട് ജില്ലയിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ബദിയടുക്ക മൂക്കംപാറ സ്വദേശി അലക്സ്‌ ചാക്കോ (28), കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പി വിഷ്ണു (29) എന്നിവരാണ് അറസ്റ്റ് ആയത്. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടങ്കലിൽ പാർപ്പിച്ചു. ഇരുവരും നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതികളാണ്. തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ പ്രതിയാകുന്ന വരെയാണ് പിറ്റ് എൻഡിപിഎസ് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക്– നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. ഇതോടെ ജില്ലയിൽ ഒൻപത് പേരായി ഇത്തരത്തിൽ അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഡോ. നന്ദഗോപൻ, കാഞ്ഞങ്ങാട് ഡിവൈഎസ്പി സികെ സുനിൽ കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, ബദിയടുക്ക സബ് ഇൻസ്പെക്ടർ ടി അഖിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page