ഏകമകനായതിനാല്‍ ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തു; ആഡംബര കാര്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പിതാവിനു നേരെ മകന്റെ ആക്രമണം, മകനെ തിരിച്ച് ആക്രമിച്ച് പിതാവും, മകന്റെ തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ആഡംബര കാറ് വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പിതാവിനെ മകന്‍ ആക്രമിച്ചു. പ്രകോപിതനായ പിതാവ് മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ഹൃദ്യ(28)ക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിനയാനന്ദ് ഒളിവില്‍ പോയെന്നാണ് വിവരം. ഏക മകനായ ഹൃദ്യക്കിനെ ഏറെ ഇഷ്ടമായിരുന്നു വിനയാനന്ദന്. ചെറുപ്പം മുതല്‍ തന്നെ ചോദിച്ചതെല്ലാം വാങ്ങി കൊടുത്തിരുന്നു. അടുത്തിടെ ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വാങ്ങി കൊടുത്തിരുന്നു. നിരന്തരം പണത്തിനുവേണ്ടി പ്രശ്‌നമാക്കുന്ന മകന്‍ ആഡംബര കാര്‍ വേണമെന്നന്ന് വാശിപിടിച്ചിരുന്നു. അത് വാങ്ങി നല്‍കാന്‍ പിതാവ് തയ്യാറായില്ല. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. ആഡംബര കാറിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകന്‍ പിതാവിനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടില്‍ മകന്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj

ഇത് പോലുള്ള മക്കളെ കൊല്ലുന്നതാണ് നല്ലത്

RELATED NEWS

You cannot copy content of this page