പയ്യന്നൂര്‍: കരിവെള്ളൂര്‍ കട്ടച്ചേരിയില്‍ ഭര്‍തൃമതിയായ യുവതി തീകൊളുത്തി ആത്മഹത്യചെയ്തു. നിര്‍മാണത്തൊഴിലാളി സി ജയന്റെ ഭാര്യ നീതു(33) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം. കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷം വീട്ടിനകത്ത് കയറി തീകൊളുത്തുകയായിരുന്നു. പുറത്തേക്കോടിയ യുവതിയെ പരിസരവാസികള്‍ ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനിയാണ്. മക്കള്‍: അതുല്‍, ആരാധ്യ.







