ഒസ്ലോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നോബല്‍ പുരസ്‌കാര സ്ഥാപകന്‍ ആല്‍ഫ്രഡ് നോബലിന്റെ ഉച്ഛാശക്തിയെും പ്രവര്‍ത്തനത്തെയും അടിസ്ഥാനമാക്കിയാണ് നോബല്‍ കമ്മിറ്റി തീരുമാനമെന്നു പ്രതിനിധികള്‍ പറഞ്ഞു. ഇതുവരെ നോബല്‍ സമ്മാനങ്ങള്‍ ലഭിച്ച എല്ലാവരുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഒരു മുറിയിലാണ് കമ്മിറ്റി ഇരിക്കുന്നത്. ആ മുറി് സത്യവും ധൈരവും കൊണ്ടുനിറഞ്ഞിരിക്കുന്നു. ആല്‍ഫ്രഡ് നോവലിന്റെ പ്രവര്‍ത്തനത്തെയും ഇച്ഛാശക്തിയെയും മാത്രമാണ് തീരുമാനമെടുക്കുന്നതിന് തങ്ങള്‍ അടിസ്ഥാനമാക്കുന്നതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ഗന്‍ വാട്‌നെ ഫ്രൈഡ്‌നസ് പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. സാഹിത്യം, രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സമാധാനം എന്നിവക്കാണ് നോബല്‍ കമ്മിറ്റി പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് നിരവധി നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. സമാധാന സമ്മാനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളും മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു. വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്ന ഗാസ വെടിനിര്‍ത്തല്‍ ഉള്‍പ്പെടേ എട്ടുയുദ്ധങ്ങള്‍ ട്രംപ് അവസാനിപ്പിച്ചുവെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.







