കര്‍ണാടക ഹുന്‍സൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമലയാളികള്‍ മരിച്ചു

മൈസൂരു: കര്‍ണാടകത്തിലെ ഹുന്‍സൂരില്‍ മാനന്തവാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടും പാടം സ്വദേശിയും ക്ലീനറുമായ പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവര്‍ ഷംസു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെ മംഗളൂരു -മൈസൂരു ദേശീയപാതയിലാണ് അപകടം. ഹുന്‍സൂരില്‍ നിന്ന് സിമന്റുമായി പോവുകയായിരുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ചാറ്റല്‍ മഴയത്ത് റോഡില്‍ മരം പൊട്ടിവീണത് കണ്ട് വെട്ടിക്കാന്‍ ബസ് ശ്രമിച്ചപ്പോള്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറും ക്ലീനറും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്നാണ് വിവരം. ആംബുലന്‍സ് എത്താന്‍ വൈകിയതും ദുരിതമായി. മറ്റു വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page